റിയല്‍റ്റി തിളങ്ങി: റെക്കോര്‍ഡ് ഉയരത്തില്‍ സൂചികകള്‍
റബ്ഫില ഇന്റര്‍നാഷണല്‍, കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, അപ്പോളോ ടയേഴ്‌സ് തുടങ്ങി ഭൂരിഭാഗം കേരള കമ്പനികളും ഇ്ന്ന് നേട്ടമുണ്ടാക്കി
ആഗോള വിപണിയില്‍ നിന്നുള്ള ശുഭസൂചനകളും ആഭ്യന്തരമായ അനുകൂല സാഹചര്യങ്ങളും ഓഹരി വിപണിയെ പുതിയ ഉയരത്തിലെത്തിച്ചു. സെന്‍സെക്‌സ് 958.03 പോയ്ന്റ് ഉയര്‍ന്ന് 59885.36 പോയ്ന്റിലും നിഫ്റ്റി 276.30 പോയ്ന്റ് ഉയര്‍ന്ന് 17823 പോയ്ന്റിലും ക്ലോസ് ചെയ്തു. മികച്ച മണ്‍സൂണ്‍ ലഭ്യമായതും വാക്‌സിനേഷന്‍ വേഗതയുമെല്ലാം വിപണിക്ക് അനുകൂല സ്ഥിതിയൊരുക്കി. റിയല്‍റ്റി ഓഹരികള്‍ വന്‍കുതിപ്പാണ് ഇന്ന് നടത്തിയത്.
1866 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1305 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 148 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ബജാജ് ഫിന്‍സെര്‍വ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ലാര്‍സണ്‍ & ടര്‍ബോ, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ എച്ച്ഡിഎഫ്‌സി ലൈഫ്, ഡോ റെഡ്ഡീസ് ലാബ്‌സ്, നെസ്ലെ ഇന്ത്യ, ഐറ്റിസി, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ ഒരു ശതമാനം വീതം നേട്ടം രേഖപ്പെടുത്തി. റിയല്‍റ്റി സൂചികയില്‍ 9 ശതമാനത്തോളം ഉയര്‍ച്ചയാണ് ഇന്നുണ്ടായത്. സെക്ടറല്‍ സൂചികകളില്‍ എഫ്എംസിജി മാത്രമാണ് നിരാശപ്പെടുത്തിയത്. ഐറ്റി, മെറ്റല്‍, ബാങ്ക്, കാപിറ്റല്‍ ഗുഡ്‌സ്, ഓയ്ല്‍ & ഗ്യാസ് സൂചികകളെല്ലാം ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 17 എണ്ണത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായി. രണ്ടു ശതമാനം നേട്ടവുമായി റബ്ഫില ഇന്റര്‍നാഷണല്‍ കേരള കമ്പനികളില്‍ നേട്ടത്തില്‍ മുന്നില്‍ നില്‍്ക്കുന്നു. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (1.86 ശതമാനം), അപ്പോളോ ടയേഴ്‌സ് (1.81 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.61 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.33 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.23 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ പെടുന്നു.
കേരള ആയുര്‍വേദ, ഇന്‍ഡിട്രേഡ് എന്നിവയുടെ ഓഹരി വില ഇന്ന് മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ഈസ്റ്റേണ്‍ ട്രെഡ്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, കല്യാണ്‍ ജൂവലേഴ്‌സ് തുടങ്ങി പത്ത് കേരള കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.