പച്ച തൊടാതെ വിപണി, സെന്‍സെക്‌സ് 483 പോയ്ന്റ് ഇടിഞ്ഞു

കേരള കമ്പനികളില്‍ കിറ്റെക്‌സിന്റെ ഓഹരി വില എട്ട് ശതമാനം ഉയര്‍ന്നു

Update:2022-04-11 17:04 IST

ഒരുഘട്ടത്തില്‍ പോലും പച്ചയിലേക്ക് നീങ്ങാത്ത വിപണി, ബെഞ്ച് മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 483 പോയ്ന്റ് നഷ്ടത്തോടെ 58,965 പോയ്ന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 50 സൂചിക 101 പോയിന്റ് അഥവാ 0.6 ശതമാനം ഇടിഞ്ഞ് 17,683 ല്‍ ക്ലോസ് ചെയ്തു. രണ്ട് സൂചികകളും യഥാക്രമം 59,356, 17,651 എന്നീ താഴ്ന്ന നിലയിലെത്തി. സെന്‍സെക്‌സ് 30 ഓഹരികളില്‍ 20 എണ്ണവും നിഫ്റ്റി 50ല്‍ 30 എണ്ണവും നെഗറ്റീവ് സോണിലാണ് വ്യാപാരം അവസാനിച്ചത്. എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, എല്‍ ആന്‍ഡ് ടി, വിപ്രോ, എസ്ബിഐ ലൈഫ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവ 2.7 ശതമാനം വരെ ഇടിഞ്ഞു. ഗ്രാസിം, അദാനി പോര്‍ട്ട്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, യുപിഎല്‍, സിപ്ല, അപ്പോളോ ഹോസ്പിറ്റല്‍സ്, ബിപിസിഎല്‍ എന്നിവ 1 - 3 ശതമാനം വരെ നേട്ടമുണ്ടാക്കി.

വിശാല വിപണികളില്‍, ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.4 ശതമാനം വീതം മുന്നേറി. മേഖലകളില്‍, നിഫ്റ്റി ഐടി, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകള്‍ യഥാക്രമം 1.4 ശതമാനവും 0.5 ശതമാനവും ഇടിഞ്ഞു. മൊത്തത്തില്‍, ബിഎസ്ഇയിലെ 2,000ലധികം ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1,500 ഓളം ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടിസിയുടെ ഓഹരികള്‍ 2 ശതമാനം ഉയര്‍ന്ന് രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 273.10 രൂപയിലെത്തി.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി ഇടിവിലേക്ക് വീണപ്പോള്‍ കേരള കമ്പനികളില്‍ 13 എണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. കിറ്റെക്‌സിന്റെ ഓഹരി വില 8.15 ശതമാനം ഉയര്‍ന്ന് 52 ആഴ്ചക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയായ 273 രൂപയിലെത്തി. എവിറ്റി, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ജിയോജിത്ത്, നിറ്റ ജലാറ്റിന്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം, ആസ്റ്റര്‍ ഡി എം, ഹാരിസണ്‍സ് മലയാളം, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. കേരള ആയുര്‍വേദയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 201.50

ആസ്റ്റര്‍ ഡി എം 193.55

എവിറ്റി 125.45

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 120.05

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 333.30

സിഎസ്ബി ബാങ്ക് 222.35

ധനലക്ഷ്മി ബാങ്ക് 14.15

ഈസ്‌റ്റേണ്‍ ട്രെഡ്‌സ് 42.90

എഫ്എസിടി 137.70

ഫെഡറല്‍ ബാങ്ക് 100.00

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 70.45

ഹാരിസണ്‍സ് മലയാളം 167.60

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 32.25

കല്യാണ്‍ ജൂവലേഴ്‌സ് 65.65

കേരള ആയുര്‍വേദ 80.50

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 76.55

കിറ്റെക്‌സ് 271.90

കെഎസ്ഇ 2291.15

മണപ്പുറം ഫിനാന്‍സ് 123.35

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 284.50

മുത്തൂറ്റ് ഫിനാന്‍സ് 1373.00

നിറ്റ ജലാറ്റിന്‍ 315.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 11.39

റബ്ഫില ഇന്റര്‍നാഷണല്‍ 92.40

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 165.10

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.55

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.92

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 224.20

വണ്ടര്‍ലാ ഹോളിഡേയ്‌സ് 242.20


Tags:    

Similar News