വിപണിയില്‍ രക്തച്ചൊരിച്ചില്‍, സെന്‍സെക്‌സ് രണ്ട് ശതമാനം ഇടിഞ്ഞു
കേരള കമ്പനികളില്‍ 10 എണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്
വിവിധ കാരണങ്ങള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം തളര്‍ത്തിയതോടെ ഓഹരി വിപണിയില്‍ രക്തച്ചൊരിച്ചില്‍. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 1,172 പോയ്ന്റ് ഇടിവോടെ 57,166 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി ബാങ്കിന്റെയും ഇന്‍ഫോസിസിന്റെയും മാര്‍ച്ച് മാസത്തിലെ ഫലം മോശമായതും ലോകത്തിന്റെ വിവിധയിടങ്ങളില്‍ കോവിഡ് വീണ്ടും വ്യാപിക്കാന്‍ തുടങ്ങിയതും പണപ്പെരുപ്പമുയരുന്നതുമാണ് ഓഹരി വിപണിയെ താഴേക്ക് വലിച്ചിട്ടത്. സെന്‍സെക്സ് സൂചിക ഒരു ഘട്ടത്തില്‍ 1,500 പോയിന്റ് വരെ ഇടിഞ്ഞ് 56,842 എന്ന താഴ്ന്ന നിലയിലെത്തി. നിഫ്റ്റി 50 സൂചിക 302 പോയിന്റ് അഥവാ 1.7 ശതമാനം ഇടിഞ്ഞ് 17,174 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്‍ഫോസിസിന്റെ ഓഹരി വില 7.2 ശതമാനമാണ് ഇടിഞ്ഞത്. ഈ കമ്പനിയൂടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇന്‍ട്രാ-ഡേ ഇടിവാണിത്. നേരത്തെ, 2020 മാര്‍ച്ച് 23നാണ് ഇന്‍ട്രാ-ഡേ ട്രേഡില്‍ 12 ശതമാനം ഇടിഞ്ഞ് വലിയ തിരിച്ചടി നേരിട്ടത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികള്‍ ഏകദേശം 4.5 ശതമാനം ഇടിഞ്ഞു.
വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം ഇടിഞ്ഞു. മേഖലാതലത്തില്‍, നിഫ്റ്റി ഐടി സൂചിക 4 ശതമാനവും നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക 2.3 ശതമാനവും നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസും ബാങ്ക് സൂചികകളും 2 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി എഫ്എംസിജി സൂചികയാകട്ടെ 0.7 ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി വലിയ ഇടിവിലേക്ക് വീണപ്പോള്‍ 10 കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ ഓഹരി വില 4.7 ശതമാനത്തോളം ഉയര്‍ന്നു. എവിറ്റി, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ഹാരിസണ്‍സ് മലയാളം, വണ്ടര്‍ലാ ഹോളിഡേയ്‌സ് തുടങ്ങിയവയാണ് ഇന്ന് ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കിയ മറ്റ് കേരള കമ്പനികള്‍. അതേസമയം അപ്പോളോ ടയേഴ്‌സ്, ആസ്റ്റര്‍ ഡി എം, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫെഡറല്‍ ബാങ്ക്, നിറ്റ ജലാറ്റിന്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.
അപ്പോളോ ടയേഴ്‌സ് 190.10
ആസ്റ്റര്‍ ഡി എം 183.20
എവിറ്റി 121.75
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 113.65
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് 353.25
സിഎസ്ബി ബാങ്ക് 220.00
ധനലക്ഷ്മി ബാങ്ക് 13.50
ഈസ്റ്റേണ്‍ ട്രെഡ്‌സ് 41.60
എഫ്എസിടി 138.75
ഫെഡറല്‍ ബാങ്ക് 96.95
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 67.40
ഹാരിസണ്‍സ് മലയാളം 171.60
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 32.55
കല്യാണ്‍ ജൂവലേഴ്‌സ് 64.10
കേരള ആയുര്‍വേദ 77.25
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 73.35
കിറ്റെക്‌സ് 280.25
കെഎസ്ഇ 2275.00
മണപ്പുറം ഫിനാന്‍സ് 123.15
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 285.75
മുത്തൂറ്റ് ഫിനാന്‍സ് 1320.40
നിറ്റ ജലാറ്റിന്‍ 297.50
പാറ്റ്‌സ്പിന്‍ ഇന്ത്യ 11.49
റബ്ഫില ഇന്റര്‍നാഷണല്‍ 92.75
സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 170.00
സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.32
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 3.08
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 220.65
വണ്ടര്‍ലാ ഹോളിഡേയ്‌സ് 251.40