റിലയന്‍സ് പുതിയ ഉയരത്തില്‍, വിപണിയില്‍ ഇടിവ്

13 കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്

Update:2022-04-27 16:59 IST

ആഗോള സൂചകങ്ങള്‍ പ്രതികൂലമായതോടെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിവിലേക്ക് വീണു. യുക്രെയ്ന്‍-റഷ്യ യുദ്ധവും കോവിഡ് വ്യാപനവുമാണ് ഓഹരി വിപണികളെ താഴ്ത്തിയത്. അതേസമയം എണ്ണ വില ഉയര്‍ന്നു. സെന്‍സെക്സ് സൂചിക 537 പോയ്ന്റ് അഥവാ 0.94 ശതമാനം ഇടിഞ്ഞ് 56,819 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 164 പോയ്ന്റ് അഥവാ 0.95 ശതമാനം ഇടിഞ്ഞ് 17,037 പോയ്ന്റിലും ക്ലോസ് ചെയ്തു.

വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.8 ശതമാനം വരെ താഴ്ന്നു. മേഖലാതലത്തില്‍ എല്ലാ സൂചികകളും ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചിക 1.45 ശതമാനം ഇടിഞ്ഞു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ഓഹരികള്‍ റെക്കോര്‍ഡ് ഉയര്‍ന്നതിന് ശേഷം 19 ട്രില്യണ്‍ രൂപ വിപണി മൂലധനം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ലിസ്റ്റ് ചെയ്ത കമ്പനിയായി. ദുര്‍ബലമായ വിപണിയില്‍ രണ്ട് ശതമാനം ഉയര്‍ന്ന് 2,827.10 രൂപ എന്ന പുതിയ ഉയരത്തിലാണ് റിലയന്‍സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ഹീറോ മോട്ടോകോര്‍പ്പ്, എബി ക്യാപിറ്റല്‍, അപ്പോളോ ടയേഴ്‌സ്, ബാലകൃഷ്ണ ഇന്‍ഡ്, ജിന്‍ഡാല്‍ സ്റ്റീല്‍ & പവര്‍ ലിമിറ്റഡ് എന്നിവ 2-3 ശതമാനം വരെ ഉയര്‍ന്നു. അതേസമയം, ബജാജ് ഫിനാന്‍സ്, മിന്‍ഡ് ട്രീ, ട്രെന്‍ഡ് എന്നിവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
വിപണി ചുവപ്പിലേക്ക് നീങ്ങിയപ്പോള്‍ 13 കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡി എം, ഈസ്റ്റേണ്‍ ട്രെഡ്സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹാരിസണ്‍സ് മലയാളം, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം എവിറ്റി, മുത്തൂറ്റ് ഫിനാന്‍സ്, പാറ്റ്സ്പിന്‍ ഇന്ത്യ, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, വണ്ടര്‍ലാ ഹോളിഡേയ്സ് എന്നിവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.

അപ്പോളോ ടയേഴ്സ് 210.00

ആസ്റ്റര്‍ ഡി എം 197.20

എവിറ്റി 121.70

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 113.00

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 339.00

സിഎസ്ബി ബാങ്ക് 219.20

ധനലക്ഷ്മി ബാങ്ക് 13.30

ഈസ്റ്റേണ്‍ ട്രെഡ്സ് 45.00

എഫ്എസിടി 131.50

ഫെഡറല്‍ ബാങ്ക് 96.95

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 69.35

ഹാരിസണ്‍സ് മലയാളം 191.10

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 32.00

കല്യാണ്‍ ജൂവലേഴ്സ് 62.30

കേരള ആയുര്‍വേദ 73.80

കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 77.00

കിറ്റെക്സ് 266.70

കെഎസ്ഇ 2230.00

മണപ്പുറം ഫിനാന്‍സ് 116.20

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 279.00

മുത്തൂറ്റ് ഫിനാന്‍സ് 1252.40

നിറ്റ ജലാറ്റിന്‍ 307.75

പാറ്റ്സ്പിന്‍ ഇന്ത്യ 11.30

റബ്ഫില ഇന്റര്‍നാഷണല്‍ 90.05

സ്‌കൂബീ ഡേ ഗാര്‍മന്റ്സ് 160.95

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.06

വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 3.25

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 213.05

വണ്ടര്‍ലാ ഹോളിഡേയ്സ് 236.05



Tags:    

Similar News