അനിശ്ചിതത്വത്തില്‍ വീണ് വിപണി, സെന്‍സെക്‌സ് 1.08 ശതമാനം ഇടിഞ്ഞു

എട്ട് കേരള കമ്പനികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്

Update: 2022-08-19 10:45 GMT

സാമ്പത്തിക വളര്‍ച്ചാ ആശങ്കകള്‍ ബാധിച്ചതോടെ ഓഹരി വിപണി ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ പച്ചയില്‍ നീങ്ങിയെങ്കിലും ഉച്ചയോടെ സൂചികകള്‍ വന്‍ ഇടിവിലേക്കാണ് വീണത്. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 651 പോയ്ന്റ് അഥവാ 1.08 ശതമാനം നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 198 പോയ്ന്റ് അഥവാ 1.1 ശതമാനം താഴ്ന്ന് 17,758 ലുമെത്തി.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (4 ശതമാനം), ബജാജ്്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, എച്ച്യുഎല്‍, മാരുതി സുസുകി, ആര്‍ഐഎല്‍, എം ആന്‍ഡ് എം എന്നിവയാണ് വലിയ നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍. എല്‍ ആന്‍ഡ് ടി, ഇന്‍ഫോസിസ്, ടിസിഎസ് എന്നിവ മാത്രമാണ് സെന്‍സെക്സില്‍ ഇന്ന് നേട്ടമുണ്ടാക്കിയത്.
മേഖലാതലത്തില്‍ ബിഎസ്ഇ മെറ്റല്‍ സൂചിക 1.8 ശതമാനവും ബിഎസ്ഇ ബാങ്കെക്‌സ് സൂചിക 1.7 ശതമാനവും ബിഎസ്ഇ പൊതുമേഖലാ സൂചിക 1.6 ശതമാനവും ഇടിഞ്ഞു. വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.27 ശതമാനവും 0.93 ശതമാനവും ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തപ്പോള്‍ എട്ട് കേരള കമ്പനികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ഹാരിസണ്‍സ് മലയാളം, പാറ്റ്‌സ്പിന്‍ ഇന്ത്യ, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് തുടങ്ങിയവയുടെ ഓഹരി വിലയാണ് ഉയര്‍ന്നത്. അതേസമയം, വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ ഓഹരിവിലയില്‍ 4.7 ശതമാനത്തിന്റെ ഇടിവുണ്ടായി. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, ഫെഡറല്‍ ബാങ്ക്, അപ്പോളോ ടയേഴ്‌സ്, എവിറ്റി തുടങ്ങിയവയാണ് നഷ്ടം നേരിട്ട കമ്പനികള്‍. ആസ്റ്റര്‍ ഡി എമ്മിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 259.5

ആസ്റ്റര്‍ ഡി എം 208.30

എവിറ്റി 105.05

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 165.00

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് 337.10

സിഎസ്ബി ബാങ്ക് 207.35

ധനലക്ഷ്മി ബാങ്ക് 11.88

ഈസ്റ്റേണ്‍ ട്രെഡ്‌സ് 32.75

എഫ്എസിടി 121.50

ഫെഡറല്‍ ബാങ്ക് 107.00

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 47.25

ഹാരിസണ്‍സ് മലയാളം 160.50

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 28.65

കല്യാണ്‍ ജൂവലേഴ്‌സ് 69.90

കേരള ആയുര്‍വേദ 73.05

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 82.50

കിറ്റെക്‌സ് 236.00

കെഎസ്ഇ 1964.20

മണപ്പുറം ഫിനാന്‍സ് 103.30

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 188.55

മുത്തൂറ്റ് ഫിനാന്‍സ് 1046.00

നിറ്റ ജലാറ്റിന്‍ 402.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 8.24

റബ്ഫില ഇന്റര്‍നാഷണല്‍ 77.30

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 137.50

സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.96

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 238.95

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 238.95

വണ്ടര്‍ലാ ഹോളിഡേയ്‌സ് 345.50

Tags:    

Similar News