സര്‍വകാല റെക്കോര്‍ഡിട്ട് സെന്‍സെക്‌സ്!

ചരിത്രത്തില്‍ ആദ്യമായി സെന്‍സെക്‌സ് 56,000 പോയ്ന്റ് കടന്ന് ക്ലോസ് ചെയ്തു

Update: 2021-08-27 11:45 GMT

സര്‍വകാല റെക്കോര്‍ഡുകള്‍ സ്ഥാപിച്ച് സെന്‍സെക്‌സിന്റെ തേരോട്ടം. സൂചികയുടെ ചരിത്രത്തില്‍ ഇതാദ്യമായി ഇന്ന് 56,000 പോയ്ന്റ് കടന്ന് സെന്‍സെക്‌സ് ക്ലോസ് ചെയ്തു. 176 പോയ്ന്റ് അഥവാ 0.31 ശതമാനം ഉയര്‍ന്ന സെന്‍സെക്‌സ് ഇന്ന് 56,125ലാണ് ക്ലോസ് ചെയ്തത്.

വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ പുതിയ റെക്കോര്‍ഡിട്ട നിഫ്റ്റി, 68 പോയ്ന്റ് അഥവാ 0.41 ശതമാനം നേട്ടത്തോടെ 16,705ല്‍ ക്ലോസ് ചെയ്തു.

വിശാല വിപണി തുടര്‍ച്ചയായി നാലാമത് വ്യാപാരദിനത്തിലും ഉയര്‍ച്ച രേഖപ്പെടുത്തി. ബിഎസ്ഇ മിഡ് കാപ് സൂചിക 1.04 ശതമാനം ഉയര്‍ന്നപ്പോള്‍ ബിഎസ്ഇ സ്‌മോള്‍കാപ് സൂചിക 0.93 ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്തു.

നിഫ്റ്റിയിലെ എല്ലാ സെക്ടര്‍ സൂചികകളും ഇന്ന് ഗ്രീന്‍ സോണിലായിരുന്നു. നിഫ്റ്റി മെറ്റലും നിഫ്റ്റി ഫാര്‍മയും ഒരു ശതമാനത്തിലേറെ ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
ഇന്ന് 15 കേരള കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി. റബ്ഫില ഓഹരി വില നാല് ശതമാനത്തിലേറെ ഉയര്‍ന്നു 106.30 രൂപയിലെത്തി. എവിറ്റി നാച്വറല്‍, ഈസ്റ്റേണ്‍ ട്രെഡ്‌സ്, കിറ്റെക്‌സ് ഓഹരി വിലകള്‍ മൂന്ന് ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 2.72 ശതമാനം വര്‍ധിച്ചു.

കേരള ആയുര്‍വേദയുടെ ഓഹരി നാല് ശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തി.



 



Tags:    

Similar News