ഓഹരി സൂചികയില്‍ ഇന്നും മുന്നേറ്റം

കിറ്റെക്‌സ്, മണപ്പുറം ഫിനാന്‍സ് തുടങ്ങി 24 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update: 2021-12-22 11:44 GMT

ഇന്ത്യന്‍ ഓഹരി സൂചിക തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ് 611.55 പോയ്ന്റ് ഉയര്‍ന്ന് 56,930.56 പോയ്ന്റിലും നിഫ്റ്റി 184.70 പോയ്ന്റ് ഉയര്‍ന്ന് 16955.50 പോയ്ന്റിലും ക്ലോസ് ചെയ്തു.

ആഗോള വിപണി ശക്തമായത് ഇന്ത്യന്‍ വിപണിക്കും നേട്ടമായി.
2365 ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി. 885 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 102 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ഡിവിസ് ലബോറട്ടറീസ്, ബജാജ് ഫിനാന്‍സ്, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, എസ്ബിആ ലൈഫ് ഇന്‍ഷുറന്‍സ്, വിപ്രോ, അദാനി പോര്‍ട്‌സ്, ഐഒസി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
സെക്ടറല്‍ സൂചികകളെല്ലാം നേട്ടമുണ്ടാക്കി. ഓട്ടോ, ബാങ്ക്, റിയല്‍റ്റി, കാപിറ്റല്‍ ഗുഡ്‌സ്, ഫാര്‍മ, ഓയ്ല്‍ & ഗ്യാസ്, പവര്‍, മെറ്റല്‍ സൂചികകള്‍ 1-3 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചിക 1 ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 24 എണ്ണവും ഇന്ന് നേട്ടമുണ്ടാക്കി. 9.88 ശതമാനം നേട്ടവുമായി കിറ്റെക്‌സ് മുന്നില്‍ നില്‍ക്കുന്നു. മണപ്പുറം ഫിനാന്‍സ് (5.27 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.97 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.07 ശതമാനം), കെഎസ്ഇ (3.21 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (2.92 ശതമാനം), എഫ്എസിടി (2.65 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.54 ശതമാനം) തുടങ്ങിയ കേരള കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.
അതേസമയം സിഎസ്ബി ബാങ്ക്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കേരള ആയുര്‍വേദ, റബ്ഫില ഇന്റര്‍നാഷണല്‍, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് എന്നിവയുടെ ഓഹരി വിലയില്‍ ഇന്ന് ഇടിവുണ്ടായി.

അപ്പോളോ ടയേഴ്‌സ് 208.15

ആസ്റ്റര്‍ ഡി എം 176.15

എവിറ്റി 75.25

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 112.45

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 332.45

സിഎസ്ബി ബാങ്ക് 231.60

ധനലക്ഷ്മി ബാങ്ക് 13.93

ഈസ്റ്റേണ്‍ ട്രെഡ്‌സ് 40.80

എഫ്എസിടി 112.25

ഫെഡറല്‍ ബാങ്ക് 81.30

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 71.60

ഹാരിസണ്‍സ് മലയാളം 149.95

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 32.45

കല്യാണ്‍ ജൂവലേഴ്‌സ് 67.90

കേരള ആയുര്‍വേദ 66.10

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 35.00

കിറ്റെക്‌സ് 190.75

കെഎസ്ഇ 2100.00

മണപ്പുറം ഫിനാന്‍സ് 163.90

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 348.05

മുത്തൂറ്റ് ഫിനാന്‍സ് 1446.40

നിറ്റ ജലാറ്റിന്‍ 211.70

പാറ്റ്‌സ്പിന്‍ ഇന്ത്യ 10.14

റബ്ഫില ഇന്റര്‍നാഷണല്‍ 99.05

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 152.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.92

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.85

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 226.55

വണ്ടര്‍ലാ ഹോളിഡേയ്‌സ് 201.40


Tags:    

Similar News