തുടര്‍ച്ചയായി നാലാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്
വിലക്കയറ്റം, ഒമിക്രോണ്‍ വ്യാപനം എന്നിവ സൃഷ്ടിക്കുന്ന ആശങ്ക എന്നിവ തുടര്‍ച്ചയായി നാലാം ദിവസവും ഓഹരി വിപണിയെ വലിച്ചുതാഴ്ത്തി
ഓഹരി വിപണിയില്‍ ഇന്നും ഇടിവ്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായി താഴുന്ന വിപണിയില്‍ കരടികള്‍ പിടിമുറുക്കുന്ന സൂചനയാണുള്ളത്. യുഎസ് ഫെഡ് പോളിസി യോഗ തീരുമാനങ്ങള്‍ വരാനിരിക്കെ അതു സംബന്ധിച്ച ആശങ്കകളും ഒമിക്രോണ്‍ വ്യാപനവും കുതിച്ചുയരുന്ന വിലക്കയറ്റവുമാണ് വിപണിയെ പിന്നോട്ട് വലിക്കുന്നത്.
വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തുകയാണ്. ഐറ്റി, മെറ്റല്‍ ഓഹരികളെല്ലാം ഇന്ന് ഇടിഞ്ഞു. സെമികണ്ടക്റ്റര്‍ നിര്‍മാതാക്കള്‍ക്ക് കേന്ദ്രം പി എല്‍ ഐ പദ്ധതി പ്രഖ്യാപിച്ചത് ഓട്ടോ ഓഹരികളെ ഉയര്‍ത്തി.
സെന്‍സെക്‌സ് 329.06 പോയ്ന്റ് അഥവാ 0.57 ശതമാനം ഇടിഞ്ഞ് 57,788.03 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് നാലു ദിവസം കൊണ്ട് ഇടിഞ്ഞത് 1,019 പോയ്ന്റാണ്. നിഫ്റ്റി 103.50 പോയ്ന്റ് അഥവാ 0.60 ശതമാനം താഴ്ന്ന് 17,221.40 ലെത്തി.

കേരള കമ്പനിയുടെ പ്രകടനം
ഒരു ഡസനോളം കേരള കമ്പനികളുടെ വില ഇന്ന് മെച്ചപ്പെട്ടു. എവിറ്റി നാച്വറല്‍ പ്രോഡക്റ്റ്‌സ് ഓഹരി വില 6.97 ശതമാനമാണ് വര്‍ധിച്ചത്. കേരളം ആസ്ഥാനമായുള്ള ബാങ്കുകളുടെയും എന്‍ ബി എഫ് സികളുടെയും ഓഹരി വിലകള്‍ ഇന്ന് താഴ്ന്നു. കിറ്റെക്‌സ് ഓഹരി വില നാല് ശതമാനത്തിലേറെ ഉയര്‍ന്നു.