കുതിപ്പ് തുടര്‍ന്ന് ഓഹരി വിപണി

കല്യാണ്‍ ജൂവലേഴ്‌സ്, അപ്പോളോ ടയേഴ്‌സ്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ് തുടങ്ങി ഭൂരിഭാഗം കേരള കമ്പനികളും നേട്ടമുണ്ടാക്കി

Update:2022-02-02 17:30 IST

ബജറ്റ് നല്‍കിയ ഉത്തേജനത്തെ തുടര്‍ന്നുള്ള കുതിപ്പ് ഇന്നും തുടര്‍ന്ന് ഓഹരി വിപണി. ആഗോള വിപണിയില്‍ നിന്നുള്ള ശുഭസൂചനകളും മുന്നേറ്റത്തിന് കാരണമായി. സെന്‍സെക്‌സ് 695.76 പോയ്ന്റ് ഉയര്‍ന്ന് 59558.33 പോയ്ന്റിലും നിഫ്റ്റി 203.20 പോയ്ന്റ് ഉയര്‍ന്ന് 17780 പോയ്ന്റിലും ക്ലോസ് ചെയ്തു. 2243 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1038 ഓഹരികളുടെ വിലയിടിഞ്ഞു. 90 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, എച്ച് സി എല്‍ ടെക്‌നോളജീസ്, ബജാജ് ഫിനാന്‍സ്, എച്ച് ഡി എഫ് സി ലൈഫ് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ടെക് മഹീന്ദ്ര, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, അള്‍ട്രാടെക് സിമന്റ്‌സ ഹീറോ മോട്ടോകോര്‍പ്, നെസ്ലെ ഇന്ത്യ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.

എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നേട്ടം രേഖപ്പെടുത്തി. ബാങ്ക്, റിയല്‍റ്റി, ഫാര്‍മ, എഫ്എംസിജി, ഐറ്റി, പി എസ് യു ബാങ്ക് സൂചികകള്‍ 1-3 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 1-1.5 ശതമാനം നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്നും നേട്ടമുണ്ടാക്കി. 19 കേരള ഓഹരികളുടെ വില വര്‍ധിച്ചു. കല്യാണ്‍ ജൂവലേഴ്‌സ് (4.04 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.74 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (2.64 ശതമാനം), ഹാരിസണ്‍സ് മലയാളം (2.59 ശതമാനം), ഇന്‍ഡിട്രേഡ് (2.47 ശതമാനം) തുടങ്ങിയവയാണ് ഇന്ന് വില ഉയര്‍ന്ന കേരള ഓഹരികള്‍.
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, ആസ്റ്റര്‍ ഡി എം, എഫ്എസിടി തുടങ്ങി 10 കേരള കമ്പനികളുടെ വില ഇടിഞ്ഞു.




 


Tags:    

Similar News