നിക്ഷേപകര്‍ ചുവടുമാറ്റി, സൂചികകള്‍ ഉയര്‍ന്നു

ലിസ്റ്റിംഗ് വിലയേക്കാള്‍ 44 ശതമാനം നേട്ടമുണ്ടാക്കി അദാനി വില്‍മര്‍

Update: 2022-02-09 12:26 GMT

ക്രൂഡ് വിലയും ബോണ്ട് യീല്‍ഡും പകര്‍ന്ന ആശ്വാസത്തിന്റെ പിന്‍ബലത്തില്‍ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ താല്‍പ്പര്യത്തോടെയെത്തിയത് വിദേശത്തെയും ഇന്ത്യയിലെയും സൂചികകളെ മുന്നോട്ട് നയിച്ചു. ഇന്ന് വ്യാപാരത്തുടക്കം മുതല്‍ ഉയര്‍ച്ച രേഖപ്പെടുത്തിയ മുഖ്യസൂചികകള്‍ ക്ലോസിംഗിലും നേട്ടം നിലനിര്‍ത്തി. സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് 1.1 ശതമാനം നേട്ടമാണ് കൈവരിച്ചത്.

സെന്‍സെക്‌സ് 657 പോയ്ന്റ് ഉയര്‍ന്ന് 58,465 ലും നിഫ്റ്റി 197 പോയ്ന്റ് നേട്ടത്തില്‍ 17,467ലും ക്ലോസ് ചെയ്തു. വിപണിയില്‍ ഹ്രസ്വകാല ബുള്ളിഷ് പ്രവണത തിരിച്ചെത്തിയെന്നാണ് ഡെയ്‌ലി ചാര്‍ട്ട് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഇന്നലെ ഓഹരി വിപണിയിലെത്തിയ അദാനി വില്‍മര്‍ ഇന്നും മുന്നേറ്റം തുടര്‍ന്നു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 20 ശതമാനം വരെ ഓഹരി വില ഉയര്‍ന്നു. ലിസ്റ്റിംഗ് വിലയേക്കാള്‍ 44 ശതമാനം ഉയര്‍ന്നായിരുന്നു ക്ലോസിംഗ്.
കേരള കമ്പനികളുടെ പ്രകടനം
16 ഓളം കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് നേട്ടത്തിലായി. കിംഗ്‌സ് ഇന്‍ഫ്രയുടെ ഓഹരി വില ഇന്ന് 4.96 ശതമാനത്തോളമാണ് ഉയര്‍ന്നത്. ആസ്റ്റര്‍ ഡിഎം 3.72 ശതമാനം നേട്ടമുണ്ടാക്കി. ഫെഡറല്‍ ബാങ്ക് ഓഹരി വില 3.29 ശതമാനം ഉയര്‍ന്നു. റബ്ഫില ഓഹരി വിലയും മൂന്നുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. വണ്ടര്‍ല ഓഹരി വില 2.95 ശതമാനം കൂടി.




 


Tags:    

Similar News