ഓട്ടോ, ബാങ്ക്, മെറ്റല്‍, ഐറ്റി ഓഹരികള്‍ നിറം മങ്ങി; സൂചികകളില്‍ ഇടിവ്

ഹാരിസണ്‍സ് മലയാളം, നിറ്റ ജലാറ്റിന്‍ തുടങ്ങി 15 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി

Update:2022-02-16 16:54 IST

ഉയര്‍ന്നും താഴ്ന്നും ഒടുവില്‍ ഇടിവോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 145.37 പോയ്ന്റ് താഴ്ന്ന് 57996.68 പോയ്ന്റിലും നിഫ്റ്റി 30.30 പോയ്ന്റ് താഴ്ന്ന് 17322.20 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.

1958 ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായി. 1309 ഓഹരികളുടെ വിലയിടിഞ്ഞു. 99 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
പവര്‍ ഗ്രിഡ് കോര്‍പറേഷന്‍. അള്‍ട്രാ ടെക് സിമന്റ്, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ ഡിവിസ് ലാബ്‌സ്, അദാനി പോര്‍ട്ട്‌സ്, ഒഎന്‍ജിസി, ഐഒസി, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയവയുടെ ഓഹരി വില കൂടി.
ഓട്ടോ, ഐറ്റി, പവര്‍, മെറ്റല്‍, പി എസ് യു ബാങ്ക്, കാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയ ഓഹരികള്‍ വ്യാപകമായി വിറ്റൊഴിഞ്ഞപ്പോള്‍ ഹെല്‍ത്ത് കെയര്‍, ഓയ്ല്‍ & ഗ്യാസ്, റിയല്‍റ്റി സൂചികകള്‍ നേട്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. ഹാരിസണ്‍സ് മലയാളം (5.70 ശതമാനം), നിറ്റ ജലാറ്റിന്‍ (5.53 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.93 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3.31 ശതമാനം), എവിറ്റി (2.37 ശതമാനം), എഫ്എസിടി (1.59 ശതമാനം) തുടങ്ങി 15 കേരള ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, കേരള ആയുര്‍വേദ, കിറ്റെക്‌സ്, മണപ്പുറം ഫിനാന്‍സ്, ഫെഡറല്‍ ബാങ്ക് തുടങ്ങി 14 കേരള കമ്പനി ഓഹരികളുടെ വിലയിടിഞ്ഞു.



 



Tags:    

Similar News