ആറാം ദിവസവും മുന്നേറ്റം തുടര്‍ന്ന് ഓഹരി വിപണി

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ്, കിറ്റെക്‌സ്, എഫ്എസിടി തുടങ്ങി 12 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update: 2022-07-22 11:26 GMT

തുടര്‍ച്ചയായ ആറാം ദിവസവും മുന്നേറ്റം തുടര്‍ന്ന് ഓഹരി വിപണി. സെന്‍സെക്‌സ് 390.28 പോയ്ന്റ്് ഉയര്‍ന്ന് 56072.23 പോയ്ന്റിലും നിഫ്റ്റി 114.20 പോയ്ന്റ് ഉയര്‍ന്ന് 16719.50 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.

വിദേശത്തു നിന്നുള്ള നിക്ഷേപത്തില്‍ ഉണ്ടായ വര്‍ധനയും മികച്ച പാദവാര്‍ഷിക ഫലങ്ങളുമെല്ലാമാണ് വിപണിയെ മുന്നോട്ട് നയിക്കുന്നത്. മികച്ച പാദവാര്‍ഷിക പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്കിംഗ് ഓഹരികള്‍ക്കും ഇന്ന് തിളങ്ങാനായി.
1732 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 1511 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 143 ഓഹരികളുടെ വില ഇടിഞ്ഞു.
അള്‍ട്രാടെക് സിമന്റ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്്, യുപിഎല്‍, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ്, ഇന്‍ഫോസിസ്, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
ബാങ്ക് സെക്ടറല്‍ സൂചിക ഒരു ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍ പവര്‍, ഐറ്റി സൂചികകളില്‍ 05-1 ശതമാനം ഇടിവുണ്ടായി. ബിഎസ്ഇ മിഡ്കാപ് സൂചിക താഴ്ന്നപ്പോള്‍ സ്‌മോള്‍ കാപ് സൂചികയില്‍ നേരിയ നേട്ടം ഉണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
12 കേരള കമ്പനി ഓഹരികള്‍ ഇന്ന നേട്ടമുണ്ടാക്കി. കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (4.12 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (2.86 ശതമാനം), കിറ്റെക്‌സ് (2.29 ശതമാനം), എഫ്എസിടി(1.93 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.50 ശതമാനം), കെഎസ്ഇ (1.46 ശതമാനം), കേരള ആയുര്‍വേദ (1.17 ശതമാനം), ഇന്‍ഡിട്രേഡ് (1.07 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.05 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. സ്‌കൂബീ ഡേ ഗാര്‍മന്റ്‌സിന്റെ വില മാറ്റമില്ലാതെ തുടരുമ്പോള്‍ 16 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.
ഹാരിസണ്‍സ് മലയാളം, ആസ്റ്റര്‍ ഡി എം, അപ്പോളോ ടയേഴ്‌സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, മണപ്പുറം ഫിനാന്‍സ്, നിറ്റ ജലാറ്റിന്‍, ധനലക്ഷ്മി ബാങ്ക് തുടങ്ങിയവ വില ഇടിഞ്ഞ ഓഹരികളില്‍പെടുന്നു.

അപ്പോളോ ടയേഴ്‌സ് 210.85

ആസ്റ്റര്‍ ഡി എം 222.00

എവിറ്റി 95.25

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 114.30

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 323.80

സിഎസ്ബി ബാങ്ക് 209.50

ധനലക്ഷ്മി ബാങ്ക് 12.16

ഈസ്റ്റേണ്‍ ട്രെഡ്‌സ് 34.80

എഫ്എസിടി 105.55

ഫെഡറല്‍ ബാങ്ക് 107.00

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 50.70

ഹാരിസണ്‍സ് മലയാളം 150.50

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.00

കല്യാണ്‍ ജൂവലേഴ്‌സ് 64.70

കേരള ആയുര്‍വേദ 78.00

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 72.00

കിറ്റെക്‌സ് 241.45

കെഎസ്ഇ 1943.95

മണപ്പുറം ഫിനാന്‍സ് 94.35

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 187.10

മുത്തൂറ്റ് ഫിനാന്‍സ് 1041.65

നിറ്റ ജലാറ്റിന്‍ 327.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 8.28

റബ്ഫില ഇന്റര്‍നാഷണല്‍ 78.00

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 139.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.97

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.70

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 226.80

വണ്ടര്‍ലാ ഹോളിഡേയ്‌സ് 229.30




Tags:    

Similar News