വിപണിയില്‍ ഉണര്‍വ്, സൂചികകള്‍ ഉയര്‍ന്നു

മികച്ച പ്രകടനത്തോടെ വിശാല വിപണിയും

Update: 2021-06-10 12:52 GMT

രണ്ടു ദിവസം തുടര്‍ച്ചയായി താഴ്ച രേഖപ്പെടുത്തിയ ഓഹരി സൂചികകള്‍ ഇന്ന് ഉയരത്തില്‍ ക്ലോസ് ചെയ്തു. മുഖ്യ സൂചികകളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിശാല വിപണിയും നിക്ഷേപകരുടെ വാങ്ങല്‍ താല്‍പ്പര്യത്തിന്റെ ആഴം വെളിപ്പെടുത്തി. സെന്‍സെക്‌സ് 359 പോയ്ന്റ് അഥവാ 0.69 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി 102 പോയ്ന്റ് അഥവാ 0.65 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. സെന്‍സെക്‌സ് 52,300 ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 15,738ലും ക്ലോസ് ചെയ്തു.

അതേസമയം മുഖ്യ സൂചികകളേക്കാള്‍ മികച്ച പ്രകടനമാണ് വിശാലവിപണി കാഴ്ചവെച്ചത്. ബിഎസ്ഇ മിഡ്കാപ് സൂചിക 1.26 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍കാപ് സൂചിക 1.73 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി.

ഇന്ന് വൈകീട്ട് പുറത്തുവരുന്ന അമേരിക്കന്‍ പണപ്പെരുപ്പ കണക്ക് ആഗോളവിപണികളെ സ്വാധീനിച്ചേക്കും.

കേരള കമ്പനികളുടെ പ്രകടനം

കെഎസ്ഇ ഒഴികെ ബാക്കിയെല്ലാ കേരള കമ്പനികളുടെ ഓഹരികളും ഇന്ന് ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഈസ്റ്റേണ്‍ ട്രെഡ്‌സ് ഒന്‍പത് ശതമാനത്തിലേറെ ഉയര്‍ന്നു. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഓഹരി വില 5.78 ശതമാനം വര്‍ധിച്ചു. ഫെഡറല്‍ ബാങ്ക് ഓഹരി വില രണ്ടുശതമാനത്തിലേറെ ഉയര്‍ന്നു.




 


Tags:    

Similar News