ഇന്നും ഓഹരി വിപണി മുന്നോട്ട്; സെന്‍സെക്‌സ് 226 പോയിന്റ് ഉയര്‍ന്നു

വിശാല വിപണിയിലും മുന്നേറ്റം പ്രകടമായി

Update: 2021-06-25 12:40 GMT

വാരാന്ത്യത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തി ഓഹരി വിപണി. മെറ്റല്‍, ഫിനാന്‍ഷ്യല്‍സ്, ഫാര്‍മ മേഖലകളില്‍ നിക്ഷേപ താല്‍പ്പര്യം കൂടിയത് തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി സൂചികകളെ ഉയര്‍ത്താന്‍ സഹായിച്ചു. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ ചൂടുപിടിക്കുന്നതും ബാങ്കുകള്‍ ഫണ്ട് സമാഹരണ യത്‌നങ്ങള്‍ തകൃതിയായി നടത്തുന്നതുമാണ് പൊതുമേഖലാ ഓഹരി വിലകളെ സ്വാധീനിച്ചത്.

സെന്‍സെക്‌സ് 226 പോയിന്റ് അഥവാ 0.43 ശതമാനം ഉയര്‍ന്ന് 52,925 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 73 പോയ്ന്റ് അഥവാ 0.46 ശതമാനം ഉയര്‍ന്ന് 15,863 ലെത്തി.

ബിഎസ്ഇ മിഡ്കാപ് ഒരു ശതമാനവും സ്‌മോള്‍ കാപ് 0.4 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരളം ആസ്ഥാനമായുള്ള നാല് ബാങ്കുകളുടെയും ഓഹരി വിലകള്‍ ഇന്ന് ഉയര്‍ന്നു. കേരളത്തിലെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളായ മണപ്പുറം, മുത്തൂറ്റ്, മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് എന്നിവയുടെ ഓഹരി വിലകളും ഇന്ന് കൂടി.






 


 


Tags:    

Similar News