നേട്ടമുണ്ടാക്കി ഡോ.റെഡ്ഡീസ് ലാബ്സ്, വിപണിയില്‍ നേരിയ ഇടിവ്
ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോള്‍ക്യാപ്പ് സൂചികകള്‍ 0.3 ശതമാനം വരെ ഉയര്‍ന്നു
ബെഞ്ച്മാര്‍ക്ക് സൂചിക ഏറ്റവും താഴ്ചയില്‍നിന്ന് 690 പോയ്ന്റ് വരെ ഉയര്‍ന്നെങ്കിലും 89 പോയ്ന്റ് ഇടിവോടെ 57,596 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50, 23 പോയിന്റ് അല്ലെങ്കില്‍ 0.13 ശതമാനം ഇടിഞ്ഞ് 17,223 ല്‍ വ്യാപാരം ക്ലോസ് ചെയ്തു. നിഫ്റ്റി സൂചിക യഥാക്രമം 17,292, 17,091 എന്നിങ്ങനെ ഇന്‍ട്രാ-ഡേയിലെ ഉയര്‍ന്ന നിലവാരത്തിലും താഴ്ന്ന നിലയിലും എത്തി.
ഡോ.റെഡ്ഡീസ് ലാബ്സ് ഏകദേശം 5 ശതമാനം ഉയര്‍ന്ന് മികച്ച നേട്ടമുണ്ടാക്കി. കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, സിപ്ല, എന്‍ടിപിസി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടെക് എം, ആര്‍ഐഎല്‍ എന്നിവയാണ് വിപണിയില്‍ ഉയര്‍ന്ന മറ്റ് ഓഹരികള്‍. കോട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റന്‍, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, മാരുതി സുസുക്കി, ദിവിസ് ലാബ്സ്, ബിപിസിഎല്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ബിപിസിഎല്‍, എം ആന്‍ഡ് എം എന്നിവ 1-3 ശതമാനം ഇടിഞ്ഞു.
വിശാല വിപണികള്‍ തങ്ങളുടെ നില നിലനിര്‍ത്തുകയും പ്രധാന സൂചികകളെ മറികടക്കുകയും ചെയ്തു. സീ എന്റര്‍ടൈന്‍മെന്റ്, മൈന്‍ഡ്ട്രീ, ജിന്‍ഡാല്‍ സ്റ്റീല്‍, എംഫാസിസ്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, സുവന്‍ ഫാര്‍മ, ഗണേഷ് ഹൗസിംഗ്, ഫ്യൂച്ചര്‍ റീട്ടെയില്‍, ഡിഷ് ടിവി എന്നിവയിലെ നേട്ടങ്ങള്‍ക്കിടയില്‍ ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോള്‍ക്യാപ്പ് സൂചികകള്‍ 0.3 ശതമാനം വരെ ഉയര്‍ന്നു.