ഫാര്‍മ, റിയല്‍റ്റി, കാപിറ്റല്‍ ഗുഡ്‌സ് ഓഹരികള്‍ തുണച്ചു; ഓഹരി സൂചികകളില്‍ മുന്നേറ്റം
എവിറ്റി, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, സ്‌കൂബീ ഡേ ഉള്‍പ്പടെ 13 കേരള കമ്പനികളുടെ ഓഹരി വില ഇന്ന് ഉയര്‍ന്നു
ഓഹരി സൂചികകളില്‍ ഇന്ന് മുന്നേറ്റം. സെന്‍സെക്‌സ് 350.16 പോയ്ന്റ് ഉയര്‍ന്ന് 57943.65 പോയ്ന്റിലും നിഫ്റ്റി 103.30 പോയ്ന്റ് ഉയര്‍ന്ന് 17325.30 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.
റഷ്യയും യുക്രൈനും തമ്മിലുള്ള സമാധാന ചര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ടുകളും ക്രൂഡ് വില ദുര്‍ബലമായതും ആഗോള തലത്തില്‍ വിപണിക്ക് നേട്ടമായി.
1307 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1917 ഓഹരികളുടെ വിലയിടിഞ്ഞു. 89 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഐഷര്‍ മോട്ടോഴ്‌സ്, ഡിവിസ് ലാബ്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എച്ച് ഡി എഫ് സി, അദാനി പോര്‍ട്ട്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. എന്നാല്‍ ഹീറോ മോട്ടോകോര്‍പ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഐഒസി, ഐറ്റിസി തുടങ്ങിയവയുടെ വിലിയിടിഞ്ഞു.
ഓയ്ല്‍ & ഗ്യാസ് ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നേട്ടം രേഖപ്പെടുത്തി. ഫാര്‍മ, റിയല്‍റ്റി സൂചികകള്‍ ഒരു ശതമാനം വീതം ഉയര്‍ന്നു. കാപിറ്റല്‍ ഗുഡ്‌സ് സൂചിക 0.65 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ സൂചികകള്‍ 0.6 ശതമാനം നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
13 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. എവിറ്റി (6.46 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.93 ശതമാനം), സ്‌കൂബീ ഡേ (4.48 ശതമാനം), എഫ്എസിടി(4.18 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (2.96 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (1.60 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (3.70 ശതമാനം), ധനലക്ഷ്മി ബാങ്ക് (2.74 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.56 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.20 ശതമാനം), ആസ്റ്റര്‍ ഡി എം (1.95 ശതമാനം) തുടങ്ങി 16 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.