പവര്‍, ഐറ്റി ഓഹരികള്‍ തിളങ്ങി, ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ സൂചികകള്‍

കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി

Update:2022-05-05 16:25 IST

വന്‍ ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 33.20 പോയ്ന്റ് ഉയര്‍ന്ന് 55702.23 പോയ്ന്റിലും നിഫ്റ്റി 5.10 പോയ്ന്റ് ഉയര്‍ന്ന് 16682.70 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1491 ഓഹരികളുടെ വില കൂടിയപ്പോള്‍ 1771 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 116 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, അള്‍ട്രാ ടെക് സിമന്റ്, നെസ്ലെ ഇന്ത്യ തുടങ്ങിയവ നേട്ടമുണ്ടാക്കാനാവാതെ പോയ ഓഹരികളില്‍ പെടുന്നു. ടെക് മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജി, വിപ്രോ തുടങ്ങിയവ നേട്ടമുണ്ടാക്കി.
പവര്‍, കാപിറ്റല്‍ ഗുഡ്‌സ്, ഐറ്റി സൂചികകള്‍ 1-2 ശതമാനം ഉയര്‍ന്നു. അതേസമയം റിയല്‍റ്റി, എഫ്എംസിജി, ഫാര്‍മ സൂചികകള്‍ 0.5-1.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളില്‍ നേരിയ ഇടിവുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.85 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (3.95 ശതമാനം), ആസ്റ്റര്‍ ഡി എം (2.73 ശതമാനം), സ്‌കൂബീഡേ ഗാര്‍മന്റ്‌സ് (2.53 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.03 ശതമാനം), കിറ്റെക്‌സ് (1.68 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എവിറ്റി, മുത്തൂറ്റ് ഫിനാന്‍സ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, നിറ്റ ജലാറ്റിന്‍ തുടങ്ങി 13 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഇടിഞ്ഞു.

അപ്പോളോ ടയേഴ്‌സ് 199.55

ആസ്റ്റര്‍ ഡി എം 189.75

എവിറ്റി 106.85

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 114.40

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 326.55

സിഎസ്ബി ബാങ്ക് 207.30

ധനലക്ഷ്മി ബാങ്ക് 12.71

ഈസ്റ്റേണ്‍ ട്രെഡ്‌സ് 42.00

എഫ്എസിടി 121.15

ഫെഡറല്‍ ബാങ്ക് 94.10

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 60.40

ഹാരിസണ്‍സ് മലയാളം 169.15

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 31.50

കല്യാണ്‍ ജൂവലേഴ്‌സ് 60.70

കേരള ആയുര്‍വേദ 73.50

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 76.50

കിറ്റെക്‌സ് 269.00

കെഎസ്ഇ 2185.00

മണപ്പുറം ഫിനാന്‍സ് 111.70

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 268.35

മുത്തൂറ്റ് ഫിനാന്‍സ് 1215.10

നിറ്റ ജലാറ്റിന്‍ 294.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 11.58

റബ്ഫില ഇന്റര്‍നാഷണല്‍ 87.90

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 148.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.89

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 3.46

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 210.65

വണ്ടര്‍ലാ ഹോളിഡേയ്‌സ് 220.85 


Tags:    

Similar News