പ്രതീക്ഷിച്ച തകര്‍ച്ച, സെന്‍സെക്‌സ് 1.56 ശതമാനം ഇടിഞ്ഞു

അഞ്ച് കേരള കമ്പനികള്‍ മാത്രമാണ് ഇന്ന് പച്ചയില്‍ വ്യാപാരം അവസാനിപ്പിച്ചത്. സിഎസ്ബി ബാങ്കിന്റെ ഓഹരി വില 9.8 ശതമാനം ഉയര്‍ന്നു

Update: 2022-05-06 11:16 GMT

പ്രതീക്ഷിച്ചത് പോലെ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തില്‍. റെക്കോര്‍ഡ് പണപ്പെരുപ്പത്തിന്റെയും നിരക്ക് വര്‍ധനവിന്റെയും പശ്ചാത്തലത്തില്‍ ആഗോള വിപണികളെല്ലാം തന്നെ ഇടിവിലേക്ക് വീണിരുന്നു. ഒരു ഘട്ടത്തില്‍ വ്യാപാരത്തിനിടെ 54,587 എന്ന താഴ്ന്ന നിലയിലേക്ക് വീണ ബെഞ്ച് മാര്‍ക്ക് സൂചിക സെന്‍സെക്‌സ് ഒടുവില്‍ 867 പോയ്ന്റ് അഥവാ 1.56 ശതമാനം ഇടിഞ്ഞ് 54,835 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 272 പോയ്ന്റ് അഥവാ 1.63 ശതമാനം ഇടിഞ്ഞ് 16,411 ല്‍ എത്തി. ഈ ആഴ്ച സെന്‍സെക്‌സ് സൂചിക 3.9 ശതമാനം (2,226 പോയിന്റ്) ഇടിവാണ് നേരിട്ടത്. നിഫ്റ്റി സൂചിക നാല് ശതമാനവും ഇടിഞ്ഞു.

സാമ്പത്തിക, ഐടി ഓഹരികളാണ് കൂടുതല്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടത്. ബജാജ് ഫിനാന്‍സ് 4.8 ശതമാനം ഇടിഞ്ഞപ്പോള്‍ ബജാജ് ഫിന്‍സെര്‍വ് 3.5 ശതമാനം ഇടിഞ്ഞു. ആക്സിസ് ബാങ്ക് 4 ശതമാനം ഇടിഞ്ഞു. നെസ്ലെ ഇന്ത്യയും മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു. വിപ്രോ, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, അള്‍ട്രാടെക് സിമന്റ്, ടൈറ്റന്‍, ടിസിഎസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയ്ന്റ്സ് തുടങ്ങിയ ഓഹരികളും ഇടിവ് നേരിട്ടു. അതേസമയം ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരി വില രണ്ട് ശതമാനം വീതം ഉയര്‍ന്നു. ഐടിസി, എസ്ബിഐ, എന്‍ടിപിസി എന്നിവയും നേട്ടമുണ്ടാക്കി.
വിശാല വിപണികളും കനത്ത നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 2 ശതമാനം വീതം ഇടിഞ്ഞു. ബിഎസ്ഇയിലെ 2,500-ലധികം ഓഹരികളില്‍ 850 എണ്ണം മാത്രമാണ് ഇന്ന് പച്ചയില്‍ വ്യാപാരം അവസാനിപ്പിച്ചത്. മേഖലാതലത്തില്‍ മെറ്റല്‍, റിയല്‍റ്റി സൂചികകള്‍ 3 ശതമാനം വീതം ഇടിഞ്ഞു. ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകള്‍ രണ്ട് ശതമാനം വീതവും ാട്ടോ, ബാങ്കെക്സ്, ഹെല്‍ത്ത് കെയര്‍ സൂചികകള്‍ 1.7 ശതമാനം വീതവും ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി കുത്തനെ ഇടിഞ്ഞപ്പോള്‍ അഞ്ച് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. സിഎസ്ബി ബാങ്കിന്റെ ഓഹരി വില 9.8 ശതമാനവും എഫ്എസിടിയുടെ ഓഹരി വില 8.18 ശതമാനവും കുതിച്ചുയര്‍ന്നു. ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), നിറ്റ ജലാറ്റിന്‍ എന്നിവയാണ് ഇന്ന് ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കിയ മറ്റ് കേരള കമ്പനികള്‍. അതേസമയം ആസ്റ്റര്‍ ഡി എം, ഫെഡറല്‍ ബാങ്ക്, ഹാരിസണ്‍സ് മലയാളം, കിറ്റെക്‌സ്, മണപ്പുറം ഫിനാന്‍സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, റബ്ഫില ഇന്റര്‍നാഷണല്‍, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരി വിലയില്‍ 2-4 ശതമാനം ഇടിവുണ്ടായി.

അപ്പോളോ ടയേഴ്‌സ് 196.90

ആസ്റ്റര്‍ ഡി എം 184.50

എവിറ്റി 106.30

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 111.75

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 324.55

സിഎസ്ബി ബാങ്ക് 227.60

ധനലക്ഷ്മി ബാങ്ക് 12.55

ഈസ്റ്റേണ്‍ ട്രെഡ്‌സ് 43.00

എഫ്എസിടി 131.00

ഫെഡറല്‍ ബാങ്ക് 90.70

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 59.15

ഹാരിസണ്‍സ് മലയാളം 165.40

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.00

കല്യാണ്‍ ജൂവലേഴ്‌സ് 60.10

കേരള ആയുര്‍വേദ 72.90

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 76.25

കിറ്റെക്‌സ് 262.50

കെഎസ്ഇ 2145.00

മണപ്പുറം ഫിനാന്‍സ് 109.45

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 265.15

മുത്തൂറ്റ് ഫിനാന്‍സ് 1211.25

നിറ്റ ജലാറ്റിന്‍ 303.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 11.25

റബ്ഫില ഇന്റര്‍നാഷണല്‍ 85.65

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 149.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.83

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 3.28

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 206.35

വണ്ടര്‍ലാ ഹോളിഡേയ്‌സ് 218.65



Tags:    

Similar News