വില്‍പ്പന സമ്മര്‍ദ്ദത്തില്‍ ഉലഞ്ഞ് വിപണി; സെന്‍സെക്‌സ് 396 പോയ്ന്റ് ഇടിഞ്ഞു

ബാങ്കിംഗ് ഓഹരികളിലും റിലയന്‍സ് ഓഹരിയിലുമുണ്ടായ വില്‍പ്പന സമ്മര്‍ദ്ദം സെന്‍സെക്‌സിനെ താഴ്ത്തി

Update:2021-11-16 17:06 IST

വില്‍പ്പന സമ്മര്‍ദ്ദം ബാങ്കിംഗ് ഓഹരികളെയും റിലയന്‍സ് ഓഹരിയെയും താഴേക്ക് വലിച്ചപ്പോള്‍ സെന്‍സെക്‌സ് ഇന്ന് 396 പോയ്ന്റ് ഇടിഞ്ഞ് 60,322ല്‍ ക്ലോസ് ചെയ്തു.

ചാഞ്ചാട്ടത്തിനൊടുവില്‍ നിഫ്റ്റി 110 പോയ്ന്റ് താഴ്ന്ന് 17,999ലും ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് സൂചികാ ഓഹരികളില്‍ മാരുതി ഇന്ന് 7.3 ശതമാനത്തിലേറെ ഉയര്‍ന്നു. അതേ സമയം റിലയന്‍സ് ഓഹരി വില മൂന്നുശതമാനത്തോളം ഇടിഞ്ഞു. ബിഎസ്ഇ ഇന്‍ഡക്‌സിന്റെ ഇടിവിന്റെ പകുതിയോളം ഇന്ന് റിലയന്‍സിന്റെ മാത്രം സംഭാവനയാണ്.

പോളിസി ബസാറിന്റെ മാതൃകമ്പനിയായ പിബി ഫിന്‍ടെക് ഇന്നും കുതിപ്പ് തുടര്‍ന്നു. വ്യാപാരത്തിനിടെ 20 ശതമാനത്തോളം ഉയര്‍ന്ന ഓഹരി വില, വ്യാപാര അവസാനത്തില്‍ 10.7 ശതമാനം നേട്ടത്തില്‍ 1,332 രൂപയെത്തി.
കേരള കമ്പനികളുടെ പ്രകടനം
13 കേരള കമ്പനികള്‍ ഇന്ന് നില മെച്ചപ്പെടുത്തി. സ്‌കൂബിഡേയുടെ ഓഹരി വില 4.56 ശതമാനം ഉയര്‍ന്നു. സിഎസ്ബി ബാങ്കിന്റെ ഓഹരി വില 2.60 ശതമാനം ഉയര്‍ന്നപ്പോള്‍ ഫെഡറല്‍ ബാങ്ക് ഓഹരി വില 2.21 ശതമാനം താഴ്ന്നു.



 



Tags:    

Similar News