വിപണി മുന്നേറുന്നു, നിഫ്റ്റി 17,800 ല്‍
കേരള കമ്പനികളിൽ 15 എണ്ണം നേട്ടമുണ്ടാക്കി
തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 446 പോയിന്റ് ഉയര്‍ന്ന് 59,745 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 131 പോയിന്റ് ഉയര്‍ന്ന് 17,822ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചികകളുടെ നേട്ടങ്ങള്‍ക്ക് ഏറ്റവും വലിയ സംഭാവന നല്‍കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. രണ്ട് ശതമാനം ഉയര്‍ന്ന് 2,609 രൂപയിലാണ് ഓഹരി വില എത്തിനില്‍ക്കുന്നത്. ഒഎന്‍ജിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കോള്‍ ഇന്ത്യ, ഐഒസി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയ കമ്പനികള്‍. സിപ്ല, ഹിന്‍ഡാല്‍കോ, ശ്രീ സിമന്റ്സ്, സണ്‍ ഫാര്‍മ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് എന്നിവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.
ബാങ്ക്, റിയല്‍റ്റി, ഫാര്‍മ എന്നിവ ഒഴികെ ഓയില്‍, ഗ്യാസ്, പവര്‍, ഐടി ഉള്‍പ്പെടെയുള്ള മറ്റെല്ലാ മേഖലാ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.33 ശതമാനവും 0.54 ശതമാനവും ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 15 എണ്ണമാണ് ഓഹരി വിപണിയില്‍ ഇന്ന് നേട്ടമുണ്ടാക്കിയത്. ഓഹരി വിലയില്‍ 5.05 ശതമാനം നേട്ടവുമായി കൊച്ചിന് മിനറല്‍സ് & റുട്ടൈല്‍ മികച്ച മുന്നേറ്റം നടത്തി. ആസ്റ്റര്‍ ഡി എം (0.95 ശതമാനം), എവിറ്റി (1.15 ശതമാനം), എഫ്എസിടി ( 1.5 ശതമാനം), ഫെഡറല്‍ ബാങ്ക് (0.82 ശതമാനം), കേരള ആയുര്‍വേദ (2.23 ശതമാനം), കിറ്റെക്സ് (2.21 ശതമാനം), മണപ്പുറം (0.96 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (1.47 ശതമാനം) തുടങ്ങിയവയാണ് ഇന്ന നേട്ടമുണ്ടാക്കിയ കമ്പനികള്‍. അതേസമയം, അപ്പോളോ ടയേഴ്സ്, സിഎസ്ബി ബാങ്ക്, ജിയോജിത്, കല്ല്യാണ്‍ ജുവലേഴ്സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഫിനാന്‍സ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് എന്നിവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.