ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടത്തോടെ ഓഹരി സൂചികകള്‍

ആഗോള പ്രവണതകളില്‍ ഉലഞ്ഞെങ്കിലും സൂചികകള്‍ ക്ലോസ് ചെയ്തത് നേട്ടത്തോടെ

Update:2021-10-12 17:32 IST

ഇന്ന് ഓഹരി വിപണിയില്‍ ഭൂരിഭാഗം സമയവും ആഗോളതലത്തിലെ ആശങ്കകള്‍ സൃഷ്ടിച്ച അനിശ്ചിതത്വമാണ് നിറഞ്ഞതെങ്കിലും വ്യാപാരം അവസാനിക്കുന്നത് തൊട്ടുമുമ്പുള്ള മണിക്കൂറുകളില്‍ നിക്ഷേപകര്‍ വാങ്ങല്‍ ശക്തമാക്കിയത് സൂചികകളെ നേട്ടത്തില്‍ ക്ലോസ് ചെയ്യാന്‍ സഹായിച്ചു.

ആഗോള തലത്തിലെ ഊര്‍ജ്ജക്ഷാമം, വിലക്കയറ്റ ഭീതി, എവര്‍ഗ്രാന്‍ഡെ കടക്കെണി സൃഷ്ടിക്കുന്ന ആശങ്കകള്‍ എന്നിവയെല്ലാം ഓഹരി വിപണിയെ കാര്‍മേഘാവൃതമാക്കിയെങ്കിലും പൊതുമേഖലാ ബാങ്കിംഗ് ഓഹരികള്‍, എഫ് എം സി ജി കമ്പനികള്‍, ഓട്ടോ ഓഹരികള്‍ എന്നിവയില്‍ നിക്ഷേപകര്‍ അവസാന മണിക്കൂറുകളില്‍ താല്‍പ്പര്യം കാണിച്ചതാണ് സൂചികകളെ ഉയര്‍ത്തിയത്.

ക്രൂഡ് വില വര്‍ധനയും ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 84 ഡോളറിലെത്തിയതും വിപണിയെ ഉലച്ച ഘടകങ്ങളായിരുന്നു.

ഓഹരി വിലകള്‍ താഴുന്നതിലെ അവസരം നോക്കി നിക്ഷേപകര്‍ രംഗത്തെത്തിയതാണ് അവസാന മണിക്കൂറില്‍ വിപണിയെ ഉയര്‍ത്തിയത്. സെന്‍സെക്‌സ് 148.5 പോയ്ന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 60,284 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 46 പോയ്ന്റ് അഥവാ 0.26 ശതമാനം ഉയര്‍ന്ന് 17,992ലും ക്ലോസ് ചെയ്തു.

ടൈറ്റാന്‍ ഓഹരി വില ഇന്ന് ആറ് ശതമാനത്തോളമാണ് കൂടിയത്.

വിശാലവിപണിയും ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ് 0.65 ശതമാനവും സ്‌മോള്‍കാപ് 0.26 ശതമാനവും ഉയര്‍ന്നു. ഐഡിബിഐ ബാങ്ക് ഓഹരി വില 20 ശതമാനം കൂടി.
കേരള കമ്പനികളുടെ പ്രകടനം
കേരളം ആസ്ഥാനമായുള്ള നാല് ബാങ്കുകളുടെയും ഓഹരി വിലകള്‍ ഇന്ന് ഉയര്‍ന്നു. ഫെഡറല്‍ ബാങ്ക് ഓഹരി വില 2.73 ശതമാനമാണ് കൂടിയത്.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില 5.77 ശതമാനം കൂടി 88 രൂപയിലെത്തി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി വില 3.45 ശതമാനം വര്‍ധിച്ച് 373.45 രൂപയിലെത്തി.

കല്യാണ്‍ ജൂവല്ലേഴ്‌സ് ഓഹരി വില ഇന്നും ഉയര്‍ന്നു. 1.41 ശതമാനം കൂടി 79.15 രൂപയായി.

അപ്പോളോ ടയേഴ്‌സ് 238.95

ആസ്റ്റര്‍ ഡി എം 211.90

എവിറ്റി 87.55

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 127.55

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 373.45

സിഎസ്ബി ബാങ്ക് 315.00

ധനലക്ഷ്മി ബാങ്ക് 16.70

ഈസ്‌റ്റേണ്‍ ട്രെഡ്‌സ് 44.00

എഫ്എസിടി 128.90

ഫെഡറല്‍ ബാങ്ക് 88.55

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 88.00

ഹാരിസണ്‍സ് മലയാളം 191.00

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 34.50

കല്യാണ്‍ ജൂവലേഴ്‌സ് 79.15

കേരള ആയുര്‍വേദ 61.10

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 35.85

കിറ്റെക്‌സ് 167.50

കെഎസ്ഇ 2300.00

മണപ്പുറം ഫിനാന്‍സ് 194.80

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 411.25

മുത്തൂറ്റ് ഫിനാന്‍സ് 1540.70

നിറ്റ ജലാറ്റിന്‍ 240.50

പാറ്റ്‌സ്പിന്‍ ഇന്ത്യ 9.60

റബ്ഫില ഇന്റര്‍നാഷണല്‍ 104.70

സൗത്ത് ഇന്ത്യന്‍ ബാങ്ക് 10.42

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.40

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 170.05

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 265.60

വണ്ടര്‍ലാ ഹോളിഡേയ്‌സ് 247.75

Tags:    

Similar News