തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി ഇടിഞ്ഞു, നിഫ്റ്റി ബാങ്ക് പുതിയ ഉയരത്തില്‍
കേരള കമ്പനികളില്‍ ഭൂരിഭാഗവും നേട്ടമുണ്ടാക്കി
തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. സെന്‍സെക് സൂചിക 336.46 പോയ്ന്റ ഇടിഞ്ഞ് 60,923 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി സൂചിക 88.5 പോയ്ന്റ് കുറഞ്ഞ് 18,178 ലും വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റ് ബാങ്ക് സൂചിക 512 പോയ്ന്റ് ഉയര്‍ന്ന് ഏറ്റവും ഉയര്‍ന്ന നിലയായ 40,030 പോയ്ന്റിലെത്തി. ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സൂചിക, 300 പോയിന്റ് ഉയര്‍ച്ചയോടെ 61,557 ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. മിനുട്ടുകള്‍ക്കകം 61,621 എന്ന ഉയര്‍ന്ന നിലയിലെത്തി. പിന്നീട് വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദിവസത്തെ ഉയര്‍ന്ന നിരക്കില്‍ നിന്ന് 1,135 പോയിന്റ് കുറഞ്ഞ് 60,486 പോയ്ന്റ് എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. സെന്‍സെക്‌സ്, അതിന്റെ ചില നഷ്ടങ്ങള്‍ തിരിച്ചുപിടിക്കുകയും ഒടുവില്‍ 337 പോയിന്റ് നഷ്ടത്തില്‍ 60,923 പോയ്ന്റില്‍ വ്യാപാരം അവസാനിപ്പിക്കുകയുമായിരുന്നു.
കേരള കമ്പനികളുടെ പ്രകടനം
അതേസമയം, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് ഓഹരി വിപണിയിലെ പേര് മാറ്റി. സ്‌കൂബീഡേ എന്ന പേരിലാണ് വ്യാപാരം നടത്തുന്നത്.