ബാങ്കിംഗ് ഓഹരികളുടെ കരുത്തില്‍ കരകയറി സൂചികകള്‍

എട്ട് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്

Update:2021-10-25 17:36 IST

തുടര്‍ച്ചയായി നാലു ദിവസം ഇടിഞ്ഞ സൂചികകള്‍ ബാങ്കിംഗ് ഓഹരികളുടെ കരുത്തില്‍ ഇന്ന് കരകയറി. സെന്‍സെക്‌സ് 145.43 പോയ്ന്റ് ഉയര്‍ന്ന് 60967.05 പോയ്ന്റിലും നിഫ്റ്റി 10.50 പോയ്ന്റ് ഉയര്‍ന്ന് 18125.40 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.

971 ഓഹരികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 2276 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 174 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഡോ റെഡ്ഡീ്‌സ് ലബോറട്ടറീസ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. ബിപിസിഎല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ബജാജ് ഫിന്‍സെര്‍വ്്, ബജാജ് ഓട്ടോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
ബാങ്ക് ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഓട്ടോ, എഫ്എംസിജി, ഐറ്റി, റിയല്‍റ്റി സൂചികകളില്‍ 1-2 ശതമാനമാണ് ഇടിവുണ്ടായത്. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ ഒരു ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
ആറ് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ഈസ്റ്റേണ്‍ ട്രെഡ്‌സ് (7.41 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3.03 ശതമാനം), സിഎസ്ബി ബാങ്ക് (0.34 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (0.28 ശതമാനം), കേരള ആയുര്‍വേദ (0.23 ശതമാനം), മണപ്പുറം ഫിനാന്‍സ് (0.10 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. അതേസമയം ഹാരിസണ്‍സ് മലയാളം,
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ആസ്റ്റര്‍ ഡി എം, എവിറ്റി, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), വണ്ടര്‍ലാ ഹോളിഡേയ്‌സ് തുടങ്ങി 21 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. കെഎസ്ഇ ലിമിറ്റഡിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.



 



Tags:    

Similar News