സൂചികകളില്‍ മുന്നേറ്റം; സെന്‍സെക്സ് വീണ്ടും 60000 കടന്നു
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി
നാലു ദിവസത്തെ ലാഭമെടുപ്പിന് ശേഷം നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരി വാങ്ങിക്കൂട്ടിയത് സൂചികകള്‍ക്ക് നേട്ടമായി. സെന്‍സെക്സ് 721.13 പോയ്ന്റ് ഉയര്‍ന്ന് 60566.42 പോയ്ന്റിലും നിഫ്റ്റി 207.80 പോയ്ന്റ് ഉയര്‍ന്ന് 18014.60 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 2787 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 733 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 129 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. എസ്ബിഐ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു.
ഡിവിസ് ലാബ്സ്, സിപ്ല, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, നെസ്ലെ ഇന്ത്യ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.ഫാര്‍മ ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നേട്ടം രേഖപ്പെടുത്തി. പി എസ് യു ബാങ്ക് സൂചിക 7 ശതമാനം നേട്ടമാണ് ഉണ്ടാക്കിയത്. ബിഎസ്ഇ മിഡ്കാപ് സൂചിക 2.3 ശതമാനവും സ്മോള്‍കാപ് സൂചിക 3 ശതമാനവും ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനി ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. സൗത്ത് ഇന്ത്യന്‍ ബാങ്ക് (14.19 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (13.22 ശതമാനം), കൊച്ചിന് ഷിപ്പ് യാര്‍ഡ് (11.05 ശതമാനം), എഫ്എസിടി (9.99 ശതമാനം), കേരള ആയുര്‍വേദ (9.77 ശതമാനം), നിറ്റ ജലാറ്റിന്‍ (7.24 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (7.02 ശതമാനം), ഫെഡറല്‍ ബാങ്ക് (6.60 ശതമാനം), എവിറ്റി (6.22 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (5.03 ശതമാനം) തുടങ്ങി 27 കേരള കമ്പനികള്‍ക്കും ഇന്ന് നേട്ടമുണ്ടാക്കാനായി. അതേസമയം സ്കൂബീ ഡേ ഗാര്‍മന്റ്സ്, കൊച്ചിന് മിനറല്‍സ് & റുട്ടൈല്‍ എന്നിവയ്ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനാകാതെ പോയത്.
ഓഹരി വില (26-12-22)
അപ്പോളോ ടയേഴ്സ് 320.55
ആസ്റ്റര്‍ ഡി എം 232.20
എവിറ്റി 103.30
കൊച്ചിന് മിനറല്‍സ് & റുട്ടൈല്‍ 229.90
കൊച്ചിന് ഷിപ്പ് യാര്‍ഡ് 552.55
സിഎസ്ബി ബാങ്ക് 237.50
ധനലക്ഷ്മി ബാങ്ക് 19.25
ഈസ്റ്റേണ്‍ ട്രെഡ്സ് 37.60
എഫ്എസിടി 266.00
ഫെഡറല്‍ ബാങ്ക് 130.75
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 46.05
ഹാരിസണ്‍സ് മലയാളം 134.10
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.90
കല്യാണ്‍ ജൂവലേഴ്സ് 122.05
കേരള ആയുര്‍വേദ 96.60
കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 94.00
കിറ്റെക്സ് 176.95
കെഎസ്ഇ 1866.40
മണപ്പുറം ഫിനാന്‍സ് 110.45
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 273.20
മുത്തൂറ്റ് ഫിനാന്‍സ് 1062.25
നിറ്റ ജലാറ്റിന്‍ 663.05
പാറ്റ്സ്പിന്‍ ഇന്ത്യ 11.01
റബ്ഫില ഇന്റര്‍നാഷണല്‍ 77.60
സ്കൂബീ ഡേ ഗാര്‍മന്റ്സ് 100.15
സൗത്ത് ഇന്ത്യന്‍ ബാങ്ക് 17.70
വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 2.71
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 261.05
വണ്ടര്‍ലാ ഹോളിഡേയ്സ് 343.00
ഓഹരി വില (23-12-22)
അപ്പോളോ ടയേഴ്സ് 308.00
ആസ്റ്റര്‍ ഡി എം 225.50
എവിറ്റി 97.25
കൊച്ചിന് മിനറല്‍സ് & റുട്ടൈല്‍ 230.20
കൊച്ചിന് ഷിപ്പ് യാര്‍ഡ് 497.55
സിഎസ്ബി ബാങ്ക് 228.05
ധനലക്ഷ്മി ബാങ്ക് 18.35
ഈസ്റ്റേണ്‍ ട്രെഡ്സ് 35.80
എഫ്എസിടി 241.85
ഫെഡറല്‍ ബാങ്ക് 122.65
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 44.20
ഹാരിസണ്‍സ് മലയാളം 131.40
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 32.95
കല്യാണ്‍ ജൂവലേഴ്സ് 107.80
കേരള ആയുര്‍വേദ 88.00
കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 91.15
കിറ്റെക്സ് 169.10
കെഎസ്ഇ 1860.00
മണപ്പുറം ഫിനാന്‍സ് 108.20
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 264.75
മുത്തൂറ്റ് ഫിനാന്‍സ് 1044.20
നിറ്റ ജലാറ്റിന്‍ 618.30
പാറ്റ്സ്പിന്‍ ഇന്ത്യ 10.70
റബ്ഫില ഇന്റര്‍നാഷണല്‍ 74.25
സ്കൂബീ ഡേ ഗാര്‍മന്റ്സ് 102.80
സൗത്ത് ഇന്ത്യന്‍ ബാങ്ക് 15.50
വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 2.66
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 260.75
വണ്ടര്‍ലാ ഹോളിഡേയ്സ് 320.50