നേരിയ ഇടിവില്‍ നിഫ്റ്റി, സെന്‍സെക്‌സ് 224 പോയിന്റ് ഉയര്‍ന്നു
കഴിഞ്ഞ 6 വ്യാപാര സെഷനുകളിലായി അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം ഇടിഞ്ഞത് 8.3 ലക്ഷം കോടിയോളം. 14 കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
നിഫ്റ്റി 5.90 പോയിന്റ് താഴ്ന്ന് 17,610.40 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 224.16 പോയിന്റ് ഉയര്‍ന്ന് 59,932.24 പോയിന്റിലെത്തി. 1,654 കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1846 കമ്പനികളുടെ ഓഹരി വില ഇടിഞ്ഞപ്പോല്‍ 127 കമ്പനികളുടെ വിലിയില്‍ മാറ്റമില്ല.
Top Gainers
ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, അംബുജ സിമന്റ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ബ്രിട്ടാണിയ, പോളിസി ബസാര്‍ തുടങ്ങിയയാണ് നേട്ടമുണ്ടാക്കിയ കമ്പനികളില്‍ മുന്നില്‍.
Top Losers
ഏറ്റവും അധികം നഷ്ടം നേരിട്ട ആദ്യ അഞ്ചും അദാനി ഗ്രൂപ്പ് കമ്പനികളാണ്. കഴിഞ്ഞ 6 വ്യാപാര സെഷനുകളിലായി അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം ഇടിഞ്ഞത് 8.3 ലക്ഷം കോടിയോളമാണ്.
ഓയില്‍ ആന്‍ഡ് ഗ്യാസ്, ഹെല്‍ത്ത്‌കെയര്‍, പിഎസ്‌യു ബാങ്ക്, ഫാര്‍മ, മെറ്റല്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികളും ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
14 കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. കൊച്ചിന്‍ മിനറല്‍സ് (4.98 ശതമാനം), കേരള ആയുര്‍വേദ (4.71 ശതമാനം), ഈസ്റ്റേണ്‍ (3.47 ശതമാനം), സിഎസ്ബി ബാങ്ക് (2.41 ശതമാനം) തുടങ്ങിയ കമ്പനികള്‍ നേട്ടമുണ്ടാക്കി.