ബാങ്കിംഗ് ഓഹരികളുടെ കരുത്തില്‍ മുന്നേറി സൂചികകള്‍

കല്യാണ്‍ ജൂവലേഴ്‌സ്, കെഎസ്ഇ, സിഎസ്ബി ബാങ്ക് തുടങ്ങി ഒന്‍പത് കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്

Update:2023-02-03 16:35 IST

ഇന്ന് ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 909.64 പോയ്ന്റ് ഉയര്‍ന്ന് 60841.88 പോയ്ന്റിലും നിഫ്റ്റി 243.60 പോയ്ന്റ് ഉയര്‍ന്ന് 17854 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്. 1344 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 2200 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 124 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

Top Gainers


ഏഷ്യന്‍ പെയ്ന്റ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഐറ്റിസി തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു. എന്നാല്‍ എച്ച് സി എല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ ഓഹരികളുടെ വില ഇടിഞ്ഞു.

Top Losers


നിഫ്റ്റി പി എസ് യു ബാങ്ക് സൂചിക 3.07 ശതമാനവും നിഫ്റ്റി ബാങ്ക് സൂചിക 2.04 ശതമാനവും ഓട്ടോ സൂചിക 1.25 ശതമാനവും ഉയര്‍ന്നു. എനര്‍ജി, എഫ്എംസിജി, ഐറ്റി, മെറ്റല്‍, ഫാര്‍മ, ഇന്‍ഫ്രാ സൂചികകള്‍ ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളിലും നേരിയ ഇടിവുണ്ടായി.


കേരള കമ്പനികളുടെ പ്രകടനം

9 കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. കല്യാണ്‍ ജൂവലേഴ്‌സ് (2.94 ശതമാനം), കെഎസ്ഇ (2.25 ശതമാനം), സിഎസ്ബി ബാങ്ക് (2.05 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (1.90 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.17 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (0.54 ശതമാനം), ഫെഡറല്‍ ബാങ്ക് (0.15 ശതമാനം), നിറ്റ ജലാറ്റിന്‍ (0.07 ശതമാനം), അപ്പോളോ ടയേഴ്‌സ് (0.05 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കേരള ആയുര്‍വേദ, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ തുടങ്ങി 20 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.




Tags:    

Similar News