കേരളത്തില്‍ സ്വര്‍ണവില രണ്ടാം ദിനവും ഇടിഞ്ഞു!

ചാഞ്ചാട്ടം തുടര്‍ന്നേക്കും

Update: 2022-06-01 07:40 GMT

കേരളത്തില്‍ ഇന്നും ഇന്നലെയുമായി 280 രൂപയോളം സ്വര്‍ണവിലയില്‍ (Gold price today) ഇടിവ്. ഇന്നലെ 80 രൂപയാണ് സ്വര്‍ണത്തിന് ഇടിവുണ്ടായതെങ്കില്‍ ഇന്ന് അത് 200 രൂപയെന്ന കണക്കിലേക്കെത്തുകയായിരുന്നു. കഴിഞ്ഞ മാസം അവസാന വാരത്തില്‍ കൂടിയും കുറഞ്ഞും ചാഞ്ചാടിയാണ് സ്വര്‍ണവില ഉണ്ടായിരുന്നത്. ഇനിയും ചാഞ്ചാട്ടം തുടര്‍ന്നേക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 25 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4750 രൂപയായി. ഇന്നലെ 10 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു.

ഒരു ഗ്രാം 18 കാരറ്റ് (18CarrotGold)സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 25 രൂപ തന്നെയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3920 രൂപയായി.

വെള്ളിവിലയില്‍ മാറ്റമില്ല. വെള്ളിയുടെ(Silver) വിപണി വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്.

ഡോളര്‍ (Dollar)സൂചിക ചെറിയ തോതില്‍ കയറിയപ്പോള്‍ സ്വര്‍ണം കുത്തനേ ഇടിഞ്ഞു. ഇന്നലെ 1835-1857 ഡോളര്‍ മേഖലയില്‍ കയറിയിറങ്ങിയ സ്വര്‍ണം ഇന്നു രാവിലെ 1834-1836 ഡോളറിലാണ്.

കേരളത്തില്‍ ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 32,800 രൂപയായി. സ്വര്‍ണവില ഇന്നും കുറയും. ഡോളര്‍ സൂചിക 101.86 ലേക്കു കയറി. ഇന്നലെ രൂപയ്ക്കു വലിയ ക്ഷീണം നേരിട്ടു. ഡോളര്‍ 77.71 രൂപയിലേക്കു കയറി. 

വ്യാവസായിക ലോഹങ്ങള്‍ സാങ്കേതിക തിരുത്തലിലാണ്. കഴിഞ്ഞ ദിവസങ്ങളിലെ കയറ്റത്തില്‍ നിന്നു ചെറിയ താഴ്ച ഉണ്ടായി. അലൂമിനിയവും നിക്കലും നാലു ശതമാനം വീതം ഇടിഞ്ഞു. ചെമ്പ് 9500 ഡോളറിലേക്കു താണു. ഇരുമ്പയിരു വില അല്‍പം ഉയര്‍ന്നു. 

Tags:    

Similar News