രാജ്യാന്തര സ്വര്‍ണ വില കുറഞ്ഞിട്ടും കുറയാതെ കേരളത്തിലെ വില

കഴിഞ്ഞ 5 ദിവസമായി സംസ്ഥാനത്ത് സ്വര്‍ണ വിലയുള്ളത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

Update:2023-07-17 10:30 IST

Image : Canva

രാജ്യാന്തര വിലയില്‍ ചാഞ്ചാട്ടമുണ്ടായിട്ടും അനക്കമില്ലാതെ കേരളത്തിലെ സ്വര്‍ണ വില. കഴിഞ്ഞ 5 ദിവസമായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വിലയുള്ളത്. പവന് 44,000 രൂപയിലും ഗ്രാമിന് 5,500 രൂപയിലുമാണ് ഇന്നും വ്യാപാരം. ഈ മാസം ആദ്യം 5,405 രൂപയായിരുന്ന ഗ്രാം വില ജൂലൈ 13നാണ് 5,500 രൂപയിലെത്തിയത്. 43,240 രൂപയായിരുന്ന പവന്‍ വില 44,000 രൂപയിലുമെത്തി.

Also Read : സ്വര്‍ണാഭരണം മാറ്റിവാങ്ങിയാലും മുഴുവന്‍ തുകയ്ക്കും ജി.എസ്.ടി നല്‍കണം

പവന് ഇന്ന് എന്ത് നല്‍കണം?
44,000 രൂപയെന്നത് പവന്റെ വിപണി വിലയാണ്. ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപ എച്ച്.യു.ഐ.ഡി ഫീസ്, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ക്കണം. അതായത്, ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇന്ന് നല്‍കേണ്ട ഏറ്റവും കുറഞ്ഞ വില 47,632 രൂപയാണ്. 3,632 രൂപ അധികം. ഗ്രാമിനാകുമ്പോള്‍ 454 രൂപ അധികം. അതായത് 5,954 രൂപ.
ചാഞ്ചാട്ടത്തോടെ രാജ്യാന്തര വില
രാജ്യാന്തര വില കഴിഞ്ഞ ദിവസങ്ങളില്‍ കുറിച്ചത് നഷ്ടമാണ്. ട്രോയ് ഔണ്‍സിന് 1,959.51 ഡോളറായിരുന്ന വില ഇപ്പോഴുള്ളത് 1,951.94 ഡോളറില്‍.
ഇന്ത്യയില്‍ കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സിലും വില നേരിടുന്നത് നഷ്ടമാണ്. പത്ത് ഗ്രാമിന് ഒരുവേള 59,145 രൂപവരെ താഴ്ന്ന വില ഇപ്പോഴുള്ളത് 59,147 രൂപയില്‍. വില വൈകാതെ 59,000 രൂപയ്ക്ക് താഴെയെത്തിയേക്കാമെന്നും വിലയിരുത്തലുകളുണ്ട്. ഡോളര്‍ ശക്തമാകുന്നതാണ് കാരണം.
വെള്ളിക്കും മാറ്റമില്ല
വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. സാധാരണ വെള്ളിക്ക് 81 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് വില.
Tags:    

Similar News