കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ ലാഭത്തില്‍ ഇടിവ്; ഓഹരികളിലും നഷ്ടം

വരുമാനവും വന്‍തോതില്‍ കുറഞ്ഞു

Update: 2023-08-11 10:31 GMT

കുട്ടികളുടെ വസ്ത്ര നിര്‍മ്മാണരംഗത്ത് ലോകത്തെ രണ്ടാമത്തെ വലിയ കമ്പനിയായ, കൊച്ചി ആസ്ഥാനമായുള്ള കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് നടപ്പുവര്‍ഷം (2023-24) ഏപ്രില്‍-ജൂണ്‍പാദത്തില്‍ ലാഭത്തിലും വരുമാനത്തിലും രേഖപ്പെടുത്തിയത് നഷ്ടം.

ലാഭം 2022-23 ജൂണ്‍പാദത്തിലെ 36.78 കോടി രൂപയില്‍ നിന്ന് 7.98 കോടി രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ജനുവരി-മാര്‍ച്ചിലെ 4.21 കോടി രൂപയുടെ ലാഭത്തേക്കാള്‍ കഴിഞ്ഞപാദത്തിൽ നേരിയ വര്‍ദ്ധന നേടിയെന്ന ആശ്വാസമുണ്ട്.
മൊത്ത വരുമാനം (Total Income) വാര്‍ഷികാടിസ്ഥാനത്തില്‍ 264.03 കോടി രൂപയില്‍ നിന്ന് 147.83 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ വരുമാനം 113.80 കോടി രൂപയായിരുന്നു.
ഓഹരികളില്‍ നഷ്ടം
പ്രവര്‍ത്തനഫലം നിരാശപ്പെടുത്തിയ പശ്ചാത്തലത്തില്‍ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരി വില ഇന്നുള്ളത് എന്‍.എസ്.ഇയില്‍ 4.82 ശതമാനം നഷ്ടവുമായി 184.65 രൂപയിലാണ്.
Tags:    

Similar News