വിപണിയിലെ അസ്ഥിരത: 75 ഓളം കമ്പനികൾ ഐ.പി.ഒ മാറ്റിവെക്കുന്നു 

Update: 2018-10-11 09:08 GMT

ഓഹരി വിപണിയിലെ അനിശ്ചിതത്വം മൂലം 75 ലധികം കമ്പനി പ്രൊമോട്ടർമാർ ഐ.പി.ഒകൾ മാറ്റിവെക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്.

പണലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ മൂലം ഇന്ത്യൻ ഓഹരിവിപണി കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. രൂപയുടെ മൂല്യത്തകർച്ചയും ആഗോള വിപണിയി നഷ്ടം നേരിടുന്നതും ഇന്ത്യൻ വിപണിയെ പലപ്പോഴായി പിടിച്ചുലക്കുന്നുണ്ട്.

നിരവധി കമ്പനികൾക്ക് ഈയിടെ നഷ്ടം നേരിട്ടു. ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ദിനേശ് എഞ്ചിനീയേർസ്. ഐ.പി.ഒ തുടങ്ങിയതിന്റെ മൂന്നാമത്തെയും അവസാനത്തെയും ദിവസം വെറും 17 ശതമാനം മാത്രമേ അത് സബ്സ്ക്രൈബ് ചെയ്യപ്പെട്ടുള്ളൂ. പിന്നീട് കമ്പനി ഐപിഒ പിൻവലിക്കുകയായിരുന്നു.

മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ നിന്ന് അനുമതി ലഭിച്ച പലരും ഐപിഒ നീട്ടിവെച്ചിരിക്കുകയാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ നടത്തിയ 22 ഐപിഒകളിൽ 15 എണ്ണത്തിനും അവയുടെ ഓഫർ പ്രൈസിലും 60 ശതമാനത്തോളം കുറഞ്ഞ വിലക്കാണ് ഇപ്പോൾ വ്യാപാരം നടന്നുകൊണ്ടിരിക്കുന്നത്.

റിന്യൂവബിൾ എനർജി മേഖലയിലെ കമ്പനിയായ ആക്മേ സോളാർ ഹോൾഡിങ്‌സ്, റിലയൻസ് ജനറൽ ഇൻഷുറൻസ് , ബാർബെക്യൂ നേഷൻ ഹോസ്പിറ്റാലിറ്റി എന്നിവ ഐപിഒ മാറ്റിവെച്ച കമ്പനികളിൽ ചിലതാണ്.

കടപ്പാട്: ഇക്കണോമിക് ടൈംസ്

Similar News