വിശ്വാസം, അതല്ലേ എല്ലാം! ഇന്ത്യന്‍ ഓഹരികളുടെ 'ഉയര്‍ന്ന വിലയ്ക്ക്' പിന്നില്‍ ശുഭാപ്തിവിശ്വാസമെന്ന് സെബി മേധാവി മാധബി ബുച്ച്

ജി.എസ്.ടി ശേഖരണം ഇന്ന് ഏകദേശം 1.7 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

Update: 2024-04-03 09:46 GMT

ഇന്ത്യന്‍ ഓഹരികളുടെ വില ഉയര്‍ന്ന തലത്തിലാണുള്ളതെന്നും നിക്ഷേപകരുടെ ശുഭാപ്തി വിശ്വാസവും (Optimism) ഇന്ത്യയുടെ സാമ്പത്തിക പ്രകടനങ്ങളോടുള്ള മതിപ്പുമാണ് (Trust/Faith) ഇതിന് കാരണമെന്നും സെബി മേധാവി മാധബി പുരി ബുച്ച് അഭിപ്രായപ്പെട്ടു. അടുത്തിടെ സ്‌മോള്‍, മിഡ്ക്യാപ് ഓഹരികളുടെ സെഗ്മെന്റുകളിലെ ഉയര്‍ന്ന മൂല്യനിർണയത്തെക്കുറിച്ചുള്ള ആശങ്കകള്‍ അവര്‍ പങ്കുവച്ചിരുന്നു. ഇത് ഓഹരി വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സെന്‍സെക്സ് 25 ശതമാനം ഉയര്‍ന്നപ്പോള്‍ ബി.എസ്.ഇ സ്മോള്‍ക്യാപ്, മിഡ്ക്യാപ് എന്നിവ യഥാക്രമം 65 ശതമാനവും 77 ശതമാനവും ഉയര്‍ന്നു. വിദേശ നിക്ഷേപകര്‍ക്കിടയില്‍ ഇന്ത്യയോടുള്ള താല്‍പ്പര്യം വര്‍ധിച്ചതായും മാധബി പുരി ബുച്ച് പറഞ്ഞു. പ്രത്യക്ഷവും പരോക്ഷവുമായ നികുതി പിരിവുകളും ഊര്‍ജ ഉപഭോഗ വിവരങ്ങളും സമ്പദ്വ്യവസ്ഥയുടെ കുതിപ്പിനെ സൂചിപ്പിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.  

പ്രതിമാസം ശരാശരി 1 ലക്ഷം കോടി രൂപയില്‍ ആരംഭിച്ച ജി.എസ്.ടി ശേഖരണം ഇന്ന് ഏകദേശം 1.7 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം വിപണിമൂല്യം 10 വര്‍ഷം മുമ്പ് 74 ലക്ഷം കോടി രൂപയായിരുന്നത് ഇപ്പോള്‍ 378 ലക്ഷം കോടി രൂപ കടന്നിരിക്കുന്നു. 

Tags:    

Similar News