വാഹന വില്‍പന ടോപ്പ് ഗിയറില്‍, മഹീന്ദ്ര & മഹീന്ദ്ര ഓഹരികള്‍ വാങ്ങാം
എസ് യു വി, വാണിജ്യ വാഹന വില്‍പ്പനയില്‍ 208% വളര്‍ച്ച, സ്‌കോര്‍പിയോ-എന്‍ എന്ന പുതിയ യൂട്ടിലിറ്റി മോഡലില്‍ പ്രതീക്ഷ
ഇന്നത്തെ ഓഹരി: Mahindra & Mahindra Ltd
- 1945 ല്‍ വില്ലിസ് (Willys) എന്ന അമേരിക്കന്‍ കമ്പനിയില്‍ നിന്ന് 75 ജീപ്പുകള്‍ ഇറക്കുമതി ചെയ്ത് മുംബൈയില്‍ അസംബിള്‍ ചെയ്ത് ഓട്ടോമൊബൈല്‍ രംഗത്ത് ആദ്യ ചുവടുകള്‍ വെച്ച മഹീന്ദ്ര & മഹീന്ദ്ര ഗ്രൂപ്പ് (Mahindra & Mahindra Ltd) 1965 ല്‍ ട്രാക്റ്റര്‍, യൂട്ടിലിറ്റി വാഹനങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രം സ്ഥാപിച്ചു.
- രണ്ട് പതിറ്റാണ്ട് മുന്‍പ് സ്‌കോര്‍പിയോ, ബൊലേറോ എന്ന എസ് യു വികള്‍ പുറത്തിറക്കിയതോടെ മഹീന്ദ്ര ബ്രാന്‍ഡ് വളര്‍ച്ചയുടെ പുതിയ കുതിപ്പിന് തുടക്കം കുറിച്ചു. തുടര്‍ന്ന് മഹീന്ദ്ര പാസഞ്ചര്‍ കാറുകള്‍, ഇലക്ട്രിക് കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയും ഇന്ത്യന്‍ റോഡുകള്‍ കീഴടക്കി.
- 2017 ല്‍ അമേരിക്കയില്‍ കാര്‍ ഉല്‍പാദന കേന്ദ്രം തുടങ്ങുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി.
- 2022 മെയ് മാസം മൊത്തം വാഹങ്ങളുടെ വില്‍പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 208% വര്‍ധിച്ച് 53,726-ായി. അതില്‍ യൂട്ടിലിറ്റി വാഹനങ്ങള്‍ 26,632-ും, വാണിജ്യ വാഹനങ്ങള്‍ 26,904-ും.
- എക്‌സ് യു വി 700, ഥാര്‍ മോഡലുകള്‍ക്ക് വന്‍ ഡിമാന്‍ഡ് ഉള്ളതിനെ തുടര്‍ന്ന് ഓട്ടോ വിഭാഗത്തില്‍ മൂലധന നിക്ഷേപം 9000 കോടി രൂപയില്‍ നിന്ന് 11000 കൂടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.
- എക്‌സ് യു വി 700 ന് നിലവില്‍ 78000 ബുക്കിംഗ് ഉണ്ട്, ഥാര്‍ മോഡലിന് 1 ലക്ഷം ബുക്കിംഗ്. യൂട്ടിലിറ്റി വിഭാഗത്തില്‍ ജൂണ്‍ മാസം പുറത്തിറങ്ങുന്ന സ്‌കോര്‍പിയോ-എന്‍ എന്ന പുതിയ മോഡലിലൂടെ വാഹന രംഗത്ത് മറ്റൊരു കുതിപ്പിന് തയാറെടുക്കുകയാണ് മഹിന്ദ്ര.
- 2021-22 ല്‍ നാലാം പാദത്തില്‍ 28 % വര്‍ധിച്ച് 17,100 കോടി രൂപയായി. 2021-22 മുതല്‍ 2023-24 കാലയളവില്‍ വില്‍പനയില്‍ 15 -20 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കും.
- കൃഷി യന്ത്രങ്ങളുടെ വിഭാഗത്തില്‍ 3400 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുന്നു. 2021-22 ല്‍ അന്താരാഷ്ട്ര ഓട്ടോ, കൃഷി യന്ത്രങ്ങളുടെ ബിസിനസിലെ നഷ്ടം 3400 കോടി രൂപയില്‍ നിന്ന് 1900 കോടിയായി കുറയ്ക്കാന്‍ സാധിച്ചു.
- എസ് യു വി ഡിമാന്‍ഡ് വര്‍ധനവ്, കാലവര്‍ഷം സാധാരണ അളവില്‍ മഴ ലഭിക്കാന്‍ സാധ്യത ഉള്ളതിനാല്‍ കൃഷി യന്ത്രങ്ങളുടെ ഡിമാന്‍ഡ് വര്ധിക്കുമെന്നതും, വൈദ്യുത വാഹന രംഗത്ത് ഗവേഷണ ത്തിലൂടെ നൂതന സാങ്കേതിക വിദ്യകള്‍ നടപ്പാക്കുന്നതും മഹിന്ദ്ര & മഹിന്ദ്ര യുടെ മുന്നോട്ടൊള്ള യാത്ര ലാഭകരമാക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: വാങ്ങുക (Buy)
ലക്ഷ്യ വില: 1565 രൂപ
നിലവില്‍:1036 രൂപ
(Stock Recommendation by IDBI Capital).
(ഇതൊരു ധനം ഓഹരി നിര്‍ദേശമല്ല)