അറ്റാദായത്തില്‍ നാല് മടങ്ങ് വര്‍ധന, 11.55 രൂപ ഡിവിഡന്റുമായി വാഹന നിര്‍മാതാക്കള്‍

വരുമാനം 29 ശതമാനം വര്‍ധിച്ചു

Update: 2022-05-28 08:52 GMT

2021-22 സാമ്പത്തിക വര്‍ഷം അവസാന പാദത്തിലെ നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ (പിഎടി) 427 ശതമാനം വര്‍ധനവുമായി ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര. നികുതിക്ക് ശേഷമുള്ള ലാഭം കഴിഞ്ഞ കാലയളവിലെ 245 കോടി രൂപയില്‍നിന്ന് 1,292 കോടി രൂപയായാണ് ഉയര്‍ന്നത്. 17,124 കോടി രൂപയാണ് കഴിഞ്ഞ പാദത്തിലെ വരുമാനം. കഴിഞ്ഞ വര്‍ഷത്തെ ഇതേ പാദത്തിലെ 13,356 കോടി രൂപയേക്കാള്‍ 28 ശതമാനം വര്‍ധന.

അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം മുന്‍വര്‍ഷത്തേക്കാള്‍ നാല് മടങ്ങാണ് വര്‍ധിച്ചത്. അറ്റാദായം 984 കോടി രൂപയില്‍ നിന്ന് 401 ശതമാനം ഉയര്‍ന്ന് 4,935 കോടി രൂപയായി. വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 29 ശതമാനം വര്‍ധിച്ച് 57,446 കോടി രൂപയായി.

കൂടാതെ, 5 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 11.55 രൂപ ലാഭവിഹിതവും ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മുംബൈ ആസ്ഥാനമായുള്ള മഹീന്ദ്ര ആന്റ് മഹീന്ദ്ര ഇന്നലെ 947.95 രൂപ എന്ന നിലയിലാണ് ഓഹരി വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News