ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച നേട്ട വാഗ്ദാനവുമായി മഹീന്ദ്ര മനുലൈഫ് ഫ്‌ളെക്‌സി കാപ് യോജന ഫണ്ട്
ലാര്‍ജ് കാപ്, മിഡ് കാപ്, സ്‌മോള്‍ കാപ് ഓഹരികളില്‍ നിക്ഷേപം നടത്തുന്ന ഓപ്പണ്‍ എന്‍ഡഡ് ഡൈനാമിക് ഇക്വിറ്റി ഫണ്ടാണിത്
ഇന്ത്യന്‍ ഓഹരി സൂചിക മികച്ച പ്രകടനം തുടരുന്ന സാഹചര്യത്തില്‍ ഓഹരി വിപണിയിലെ വ്യത്യസ്ത വിപണി മൂല്യമുള്ള ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന വളര്‍ച്ച ലക്ഷ്യമിടുന്ന ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് പദ്ധതി മഹീന്ദ്ര മനുലൈഫ്. 'മഹീന്ദ്ര മനുലൈഫ് ഫ്‌ളെക്‌സി കാപ് യോജന' എന്ന ഓപ്പണ്‍ എന്‍ഡഡ് ഡൈനാമിക് ഇക്വിറ്റി പദ്ധതി ലാര്‍ജ് കാപ്, മിഡ്കാപ്, സ്‌മോള്‍ കാപ് ഓഹരികളിലാണ് നിക്ഷേപം നടത്തുക. ഇഷ്യു ഇന്നലെ ആരംഭിച്ചു. ആഗസ്ത് 13ന് അവസാനിക്കും. ആഗസ്റ്റ് 25 മുതല്‍ തുടര്‍ച്ചയായ വില്‍പ്പനയ്ക്കും വാങ്ങലിനും ഇതിന്റെ യൂണിറ്റുകള്‍ ലഭ്യമാകും.
വിവിധ വിപണി മൂല്യങ്ങളിലുള്ള മധ്യ, ദീര്‍ഘകാല നിക്ഷേപാവസരങ്ങളിലാണ് ഫണ്ട് മുഖ്യമായും നിക്ഷേപം നടത്തുന്നത്. സൈക്കിളിക്കല്‍, കമോഡിറ്റി സൈക്കിള്‍ തുടങ്ങിയവയെ ഉപയോഗപ്പെടുത്തി തന്ത്രപരമായ നിക്ഷേപങ്ങളും ഫണ്ട് നടത്തും. വിദഗ്ധര്‍ തെരഞ്ഞെടുത്ത 500 ഓളം ഓഹരികളിലാണ് നിക്ഷേപം നടത്തുക.
''ഏതു വിപണി സാഹചര്യങ്ങളിലും സ്ഥിരതയാര്‍ന്ന വരുമാനം പ്രധാനം ചെയ്യാനുള്ള കഴിവ് ഫ്‌ളെക്‌സ് കാപ് ഫണ്ടുകള്‍ക്കുണ്ട്. മാത്രമല്ല അവരുടെ വൈവിധ്യവത്കൃത നിക്ഷേപ സമീപനം റിസ്‌കും റിട്ടേണും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുകയും ചെയ്യുന്നു. സമ്പദ്ഘടനയുടെ തിരിച്ചുവരവില്‍ മിഡ്, സ്‌മോള്‍ കാപ് ഓഹരികള്‍ നേട്ടമുണ്ടാക്കാനുള്ള സാധ്യതയുണ്ടെങ്കില്‍ അവയിലേക്കു മാറാന്‍ ആവശ്യമെങ്കില്‍ ഫണ്ടിന് എളുപ്പം സാധിക്കുന്നു'', മഹീന്ദ്ര മനുലൈഫ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് എംഡിയും സിഇഒയുമായ അശുതോഷ് ബിഷ്‌നോയ് പറഞ്ഞു. പ്രൈവറ്റ് ലിമിറ്റഡ്
''നിക്ഷേപത്തിനായി വൈവിധ്യമുള്ള ഫണ്ടു തെരയുന്നവര്‍ക്കു അനുയോജ്യമായ ഫണ്ടാണ് മഹീന്ദ്ര മനുലൈഫ് ഫ്‌ളെക്‌സി കാപ് യോജന. വിപണി വിലയുമായി ബന്ധിപ്പിച്ച് നിക്ഷേപിക്കുന്ന ഓഹരിയുടെ ന്യായമൂല്യം നിര്‍ണയിക്കുന്നതിനുള്ള സംവിധാനം ഫണ്ടിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓഹരിയിലെ നിക്ഷേപ അവസരങ്ങള്‍ ഫണ്ട് നിര്‍ണയിക്കുന്നത്,'' മഹീന്ദ്ര മനുലൈഫ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ (ഇക്വിറ്റി) കൃഷ്ണ സാംഗ്‌വി പറഞ്ഞു.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (എംഎംഎഫ്എസ്എല്‍), മനുലൈഫ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് (സിംഗപ്പൂര്‍) എന്നിവയുടെ സംയുക്ത സംരംഭമാണ് മഹീന്ദ്ര മനുലൈഫ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്.