സൂചികകള്‍ മൂവിംഗ് ശരാശരികള്‍ക്ക് താഴെ, 24,070 ല്‍ ഇന്‍ട്രാഡേ പിന്തുണ; ബാങ്ക് നിഫ്റ്റിക്ക് പോസിറ്റീവ് ട്രെന്‍ഡ്‌

നവംബർ എട്ടിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-11-11 07:46 IST

നിഫ്റ്റി 51.15 പോയിൻ്റ് (0.21%) ഇടിഞ്ഞ് 24,148.20 ൽ ക്ലോസ് ചെയ്തു. 24070 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് താഴെ സൂചിക നീങ്ങിയാൽ താഴേയ്ക്കുള്ള പക്ഷപാതം തുടരും.

നിഫ്റ്റി ഉയർന്നു 24,207.70 ൽ വ്യാപാരം ആരംഭിച്ചു, രാവിലെ 24,066.70 എന്ന താഴ്ന്ന നിലയിൽ എത്തി. സൂചിക പിന്നീട് ഉയർന്ന്, 24,148.20 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് ഇൻട്രാഡേ ഉയരമായ 24,276.20 ലെത്തി.

ഐടി, എഫ്എംസിജി, ഫാർമ എന്നിവയാണ് നേട്ടമുണ്ടാക്കിയ മേഖലകൾ. റിയൽറ്റി, മീഡിയ, പൊതുമേഖലാ ബാങ്കുകൾ, ഓയിൽ - ഗ്യാസ്, ലോഹങ്ങൾ എന്നിവയ്ക്കാണ് പ്രധാന നഷ്ടം.

730 ഓഹരികൾ ഉയർന്നു, 1927 എണ്ണം ഇടിഞ്ഞു, 104 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെെറ്റൻ, ടെക് മഹീന്ദ്ര, ഇൻഫോസിസ് എന്നിവയാണ്. കൂടുതൽ നഷ്ടം ട്രെൻ്റ്, കോൾ ഇന്ത്യ, ഏഷ്യൻ പെയിൻ്റ്സ്, ടാറ്റാ സ്റ്റീൽ എന്നിവയ്ക്കാണ്.

മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഇവയെല്ലാം സൂചിപ്പിക്കുന്നത് ആക്കം കരടികൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്.

സൂചികയ്ക്ക് 24,070 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. 24,175 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. പുൾബാക്ക് റാലി തുടങ്ങാൻ, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,070 -23,960 -23,850

പ്രതിരോധം 24,175 -24,280 -24,400

(15-മിനിറ്റ് ചാർട്ടുകൾ).


പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 23,800 -23,350

പ്രതിരോധം 24,500 -25,200.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 355.30 പോയിൻ്റ് നഷ്ടത്തിൽ 51,561.20 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു, എന്നാൽ സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 51,500 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഇന്നും ബെയറിഷ് ട്രെൻഡ് തുടരാം. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 51,800 എന്ന ഇൻട്രാഡേ റെസിസ്റ്റൻസ് മറികടക്കേണ്ടതുണ്ട്.

ഇൻട്രാഡേ ട്രേഡേഴ്സിന്

സപ്പോർട്ട് 51,500 -51,240 -50,950

പ്രതിരോധം 51,800 -52,070 -52,300

(15 മിനിറ്റ് ചാർട്ടുകൾ).


പൊസിഷനൽ ട്രേഡർമാർക്കു

പിന്തുണ 51,000 -50,000

പ്രതിരോധം 52,400 -53,500.

Tags:    

Similar News