ഇന്ത്യയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി മിറെ അസറ്റ് മ്യൂച്വല്‍ ഫണ്ട്
കഴിഞ്ഞ 15 വര്‍ഷക്കാലയളവിലായി ശരാശരി 14.7 ശതമാനം വാര്‍ഷികാദായം ഫണ്ട് നല്‍കിയിട്ടുണ്ട്
മിറെ അസറ്റ് ഇന്‍വെസ്റ്റുമെന്റ് മാനേജേഴ്സ്(ഇന്ത്യ)പ്രൈവറ്റ് ലിമിറ്റഡി(എ.എം.സി)ന്റെ മുന്‍നിര ഫണ്ടുകളിലൊന്നായ മിറെ അസറ്റ് ലാര്‍ജ് ക്യാപ് (ലാര്‍ജ് ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീം) 15 വര്‍ഷം പൂര്‍ത്തിയാക്കി.
മിറെ അസറ്റ് ഇന്‍വെസ്റ്റുമെന്റ് മാനേജേഴ്സ് ഇന്ത്യയിലെ വേഗത്തില്‍ വളരുന്ന ഫണ്ടുഹൗസുകളിലൊന്നായി. എ.യു.എം-ന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മികച്ച 10 ഫണ്ടു ഹൗസുകളില്‍ ഇടം നേടിയെന്നത് മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലെ മിറെയുടെ ശക്തമായ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു.
2023 മാര്‍ച്ച് 31വരെയുള്ള കണക്കുപ്രകാരം 5.69 മില്യണ്‍ ഫോളിയോകളിലായി 1,16,311 കോടി രൂപയാണ് മിറെ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. 860 കോടിയുടെ പ്രതിമാസ എസ്.ഐ.പി നിക്ഷേപമാണ് കൈകാര്യം ചെയ്യുന്നത്.
ഒമ്പത് ഇക്വിറ്റി ഫണ്ടുകളുടേതായി 93,613 കോടി രൂപയും നാല് ഹൈബ്രിഡ് ഫണ്ടുകളിലേതായി 8,798 കോടി രൂപയും 11 ഡെറ്റ് ഫണ്ടുകളിലായി 6,633 കോടി രൂപയും 13 ഇ.ടി.എഫുകളും എട്ട് ഫണ്ട് ഓഫ് ഫണ്ട്സുകളിലായി 7,267 കോടി രൂപയുമാണ് മിറെ അസറ്റ് കൈകാര്യം ചെയ്യുന്നത്.
ഒമ്പത് ഇക്വിറ്റി ഫണ്ടുകളില്‍ ഏറ്റവും പഴക്കമേറിയതും വലുതുമായ മിറെ അസറ്റ് ലാര്‍ജ് ക്യാപ് ഫണ്ട് 2023 ഏപ്രില്‍ നാലിന് 15 വര്‍ഷം പൂര്‍ത്തിയാക്കി. 2023 ഏപ്രില്‍ മുന്നിലെ കണക്കു പ്രകാരം 32,850 കോടി രൂപയാണ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി.
കഴിഞ്ഞ 15 വര്‍ഷക്കാലയളവിലായി ശരാശരി 14.7ശതമാനം വാര്‍ഷികാദായം നിക്ഷേപകന് ഫണ്ട് നല്‍കിയിട്ടുണ്ട്. കേന്ദ്രീകൃത നിക്ഷേപ തന്ത്രം, വൈവിധ്യമാര്‍ന്ന കാറ്റഗറികളിലെ മികച്ച ഓഹരികളുടെ തിരഞ്ഞെടുപ്പ് എന്നിവയാണ് ഫണ്ട് പിന്തുടരുന്നത്. തുടക്കത്തിലെ 10,000 രൂപയുടെ നിക്ഷേപം 2023 ഏപ്രില്‍ നാലിലെ കണക്കുപ്രകാരം 76,960 രൂപയായി വളര്‍ന്നിട്ടുണ്ടാകും.