തകര്‍ത്തുപെയ്യാന്‍ ഐ.പി.ഒ പെരുമഴ; ആവേശമുയര്‍ത്തി ചെറുകിട കമ്പനികള്‍

ഈയാഴ്ച പ്രാരംഭ ഓഹരി വില്‍പന നടത്തുന്നത് 10ലേറെ കമ്പനികള്‍

Update: 2024-03-27 05:55 GMT

Image : Canva

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി ശേഷിക്കുന്നത് രണ്ട് പ്രവൃത്തിദിനങ്ങള്‍ മാത്രം. എന്നാല്‍, പ്രാരംഭ ഓഹരി വില്‍പനയ്ക്കായി കച്ചകെട്ടിയിരിക്കുന്നതോ പത്തിലേറെ കമ്പനികളും.
നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) ഇന്നും നാളെയും (March 28) കൂടി മാത്രമേ പ്രവൃത്തിദിനങ്ങളായുള്ളൂ.
13 കമ്പനികള്‍, പന്ത്രണ്ടും എസ്.എം.ഇ ശ്രേണിയില്‍
13 കമ്പനികളാണ് ഈയാഴ്ച പ്രാരംഭ ഓഹരി വില്‍പന (IPO) നടത്തുന്നത്. ഇതില്‍ 12 എണ്ണത്തിന്റെ ഐ.പി.ഒ സ്മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് (SME) ശ്രേണിയിലാണ്. ഐ.പി.ഒകളെ മാറ്റിനിറുത്തിയാല്‍ നാളെ ചാഥാ ഫുഡ്സിന്റെ ലിസ്റ്റിംഗും നടക്കുന്നുണ്ട്.
ഇവയാണ് താരങ്ങള്‍
ഈയാഴ്ച എസ്.എം.ഇ ശ്രേണിയിലല്ലാതെ ഐ.പി.ഒ നടത്തുന്ന കമ്പനി എസ്.ആര്‍.എം കോണ്‍ട്രാക്ടേഴ്സാണ്. ഐ.പി.ഒയ്ക്ക് ഇന്നലെ തുടക്കമായി. നാളെ സമാപിക്കും. ഓഹരിക്ക് 200-210 രൂപയാണ് പ്രൈസ് ബാന്‍ഡ്. നിക്ഷേപകര്‍ക്ക് 70 ഓഹരികളോ അതിന്റെ ഗുണിതങ്ങളോ ആയി ഓഹരികള്‍ വാങ്ങാം. 130 കോടി രൂപ ഉന്നമിട്ടാണ് കമ്പനിയുടെ ഐ.പി.ഒ.
ആസ്പയര്‍ ആന്‍ഡ് ഇന്നൊവേറ്റീവ് അഡ്വര്‍ടൈസിംഗ്, ജികണക്റ്റ് ലോജിടെക് ആന്‍ഡ് സപ്ലൈ ചെയിന്‍, ബ്ലൂ പെബിള്‍, വൃദ്ധി എന്‍ജിനിയറിംഗ്, ട്രസ്റ്റ് ഫിന്‍ടെക് എന്നിവയുടെ ഐ.പി.ഒ ഇന്നലെ തുടങ്ങി.
പ്രമുഖ ഓഹരി നിക്ഷേപകനായ വിജയ് കേഡിയയ്ക്ക് ഓഹരി നിക്ഷേപമുള്ള ടാക് ഇന്‍ഫോസെക്കിന്റെ ഐ.പി.ഒയ്ക്ക് ഇന്ന് തുടക്കമാകും (വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക). റേഡിയോവാല നെറ്റ് വർക്ക്, യാഷ് ഒപ്റ്റിക്സ് ആന്‍ഡ് ലെന്‍സ് എന്നിവയുടെ ഐ.പി.ഒ തുടങ്ങുന്നതും ഇന്നാണ്. കെ2 ഇന്‍ഫ്രാജെന്‍, ജയ് കൈലാഷ്, ക്രിയേറ്റീവ് ഗ്രാഫിക്സ്, അലുവിന്ദ് ആര്‍ക്കിടെക്ചറല്‍ എന്നിവയുടെ ഐ.പി.ഒയ്ക്ക് നാളെയും തുടക്കമാകും.
Tags:    

Similar News