വെറും ഒമ്പത് രൂപയില്‍ നിന്നും 886 രൂപ വരെ വളര്‍ന്ന ഓഹരി ഇതാണ് !

ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഒരു കോടി രൂപ വരെ സമ്മാനിച്ച ഓഹരി ആറ് മാസത്തില്‍ ഉയര്‍ന്നത് 45 ശതമാനം.

Update:2021-11-30 12:55 IST

ക്ഷമയും നിരന്തര പഠനവുമുണ്ടെങ്കില്‍ ഓഹരി വിപണിയില്‍ നിന്ന് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച നേട്ടമുണ്ടാക്കാനാകും എന്നതാണ് വിപണി വിദഗ്ധര്‍ പറയുന്നത്. നിരവധി സ്റ്റോക്കുകളാണ് ഇക്കഴിഞ്ഞ കാലം ഓഹരിയിലെ ക്ഷമാ ശീലര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ചത്. അത് പോലെ തന്നെ കാത്തിരിക്കുന്നതോടൊപ്പം നിരന്തരം ഓഹരികളുടെ വളര്‍ച്ച കൂടി പരിശോധിക്കണം. എങ്കില്‍ മാത്രമേ നേട്ടത്തിലേക്ക് കയറുമ്പോള്‍ ഓഹരിയിലെ നേട്ടവും സ്വന്തമാക്കാനാകൂ.

ഇക്കഴിഞ്ഞ ആറ് മാസത്തില്‍ 45 ശതമാനം ഉയര്‍ന്ന ഓഹരിയാണ് പരിചയപ്പെടുത്തുന്നത്. 20 വര്‍ഷം കൊണ്ട് ഒരു ലക്ഷം നിക്ഷേപിച്ചവര്‍ക്ക് ഒരു കോടി രൂപ സമ്മാനിച്ച ഓഹരിയാണിത്, യുഎസ്എല്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് എന്ന മദ്യക്കമ്പനിയാണിത്. വോള്യത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ സ്പിരിറ്റ് കമ്പനിയുമാണിത്.
കഴിഞ്ഞ 20 വര്‍ഷങ്ങളില്‍, ഈ സ്റ്റോക്ക് ഒരു ഷെയറിന് 8.86 രൂപ എന്ന ലെവലില്‍ നിന്ന് 886.75 രൂപ എന്ന ലെവലിലേക്ക് ഉയര്‍ന്നു. ഈ കാലയളവില്‍ ഏകദേശം 100 മടങ്ങാണ് ഉയര്‍ച്ച. അതായത്, 2001 ല്‍ ഒരു ലക്ഷം രൂപ ഈ സ്റ്റോക്കില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്ന് അത് ഒരു കോടി ആകുമായിരുന്നു.
കുറച്ച് കാലമായി ലാഭ-ബുക്കിംഗ് സമ്മര്‍ദ്ദത്തിലായ ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് കഴിഞ്ഞ ഒരു മാസത്തിനിടെ 9 ശതമാനത്തിനടുത്ത് ഇടിഞ്ഞതായി കാണാം. എന്നിരുന്നാലും, കഴിഞ്ഞ 6 മാസങ്ങളില്‍, യുണൈറ്റഡ് സ്പിരിറ്റ്സ് ഓഹരി വില ഏകദേശം 612 രൂപയില്‍ നിന്ന് 886 രൂപ എന്ന ലെവലിലേക്ക് ഉയര്‍ന്നു, ഈ കാലയളവില്‍ 45 ശതമാനമാണ് നേട്ടം.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഏകദേശം 567 രൂപയില്‍ നിന്ന് 886 രൂപയായി ഉയര്‍ന്നു, ഈ കാലയളവില്‍ ഏകദേശം 56 ശതമാനം രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, യുണൈറ്റഡ് സ്പിരിറ്റ്‌സ് ഓഹരി വില ഓരോ ലെവലിലും 380 രൂപയില്‍ നിന്ന് 886 രൂപ വരെ ഉയര്‍ന്നതായും ഓഹരി നിലവാരം സൂചിപ്പിക്കുന്നു.

(ഇത് ധനം ഓഹരി നിര്‍ദേശമല്ല, വാര്‍ത്ത മാത്രമാണ്)


Tags:    

Similar News