മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ കുതിപ്പ്; പുതിയ തന്ത്രങ്ങളുമായി ഫണ്ടുകള്‍

ഓഗസ്റ്റില്‍ 8056 കോടി അധിക നിക്ഷേപമായി മ്യൂച്വല്‍ ഫണ്ടിലേക്ക് എത്തിയത്.

Update: 2021-12-14 07:19 GMT

രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ കുതിച്ചു ഉയരുന്നതായി അസോസിയേഷന്‍ ഓഫ് മ്യൂചച്വല്‍ ഫണ്ട്‌സ് ഓഫ് ഇന്ത്യ (എ എം എഫ് ഐ) കണക്കുകള്‍. നവംബറില്‍ 11,614 കോടി രൂപയും, ഒക്ടോബറില്‍ 5214 കൊടിയും, സെപ്റ്റംബറില്‍ 8600 കൊടിയും ഓഗസ്റ്റില്‍ 8056 കോടി അധിക നിക്ഷേപമായി മ്യൂച്വല്‍ ഫണ്ടിലേക്ക് എത്തിയത്.

വ്യവസ്ഥാപിത നിക്ഷേപക പദ്ധതി (systematic investment plan) വഴി 11,004.94 കോടി രൂപയാണ് ലഭിച്ചത്. മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തി 37 ലക്ഷം കോടി യാണ്.
മെച്ചപ്പെട്ട ആദായം നല്‍കി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നു. മ്യൂച്വല്‍ ഫണ്ട് രംഗത്ത് നവാഗതരായ സംകോ മ്യൂച്വല്‍ ഫണ്ട് ഫ്‌ലെക്‌സി ക്യാപ് ഫണ്ടുമായി എത്തിയിരിക്കുന്നു.
2022 ജനുവരി 17 ന് തുറക്കുന്ന പുതിയ ഫണ്ട് ഓഫറിംഗിലൂടെ 5000 കോടി രൂപ സമാഹരിക്കാനാണ് സംകോ ശ്രമിക്കുന്നത്. നിക്ഷേപകരുടെ പണം 'സമ്മര്‍ദ്ധ പരീക്ഷണം' വിജയിക്കുന്ന കമ്പനികളില്‍ മാത്രമാണ് നിക്ഷേപിക്കുന്നത്. ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന മുന്നില്‍ നില്‍ക്കുന്ന ആദ്യ 500 ല്‍ 40 ല്‍ പ്പരം കമ്പനികള്‍ മാത്രമാണ് ഈ കടമ്പ കടക്കാന്‍ സാധ്യത ഉള്ളത്.
കോര്‍പറേറ്റ് ഗവേര്‍ണന്‍സ്, ബാലന്‍സ് ഷീറ്റ്, ക്യാഷ് ഫ്‌ലോ (ബിസിനസിലേക്കുള്ള പണത്തിന്റെ ഒഴുക്ക്) തുടങ്ങിയ മാനദണ്ഡങ്ങള്‍ അധിസ്ഥാനമാക്കി യാണ് കമ്പനികളെ തെരഞ്ഞെടുക്കുന്നത്. 16 ഇന്ത്യന്‍ കമ്പനികളിലും 9 വിദേശ കമ്പനികളിലും സംകോ നിക്ഷേപിക്കും.
മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പുതിയ മാര്‍ഗരേഖ
എ എം എഫ് ഐ യുടെ പുതിയ മാനദണ്ഡങ്ങൾ പ്രകാരം ഇനി മുതല്‍ മ്യൂച്വല്‍ ഫണ്ടുകളെ തരംതിരിക്കുന്നത് രണ്ടു മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും. ഒന്ന് ഏത് പട്ടികയില്‍ പെടുന്നു, രണ്ടാമത്തേത് ഏത് നിക്ഷേപ തന്ത്രം ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിഉള്ള തരം തിരിവ്.
ഓഹരി അധിഷ്ഠിത നിക്ഷേപം നടത്തുന്ന ഫണ്ടുകള്‍ ബി എസ് ഇ, എന്‍ എസ് ഇ സൂചികളില്‍ പെടുന്ന ഓഹരികളില്‍ നിക്ഷേപിക്കണം. ലാര്‍ജ് ക്യാപ് പദ്ധതികള്‍ (large cap) നിഫ്റ്റി 100, ബി എസ് ഇ 100 എന്നീ സൂചികളില്‍ പെട്ട ഓഹരികളില്‍ നിക്ഷേപിക്കണം. ലാര്‍ജ് ക്യാപ് പദ്ധതികള്‍ (large cap) നിഫ്റ്റി 100, ബി എസ് ഇ 100 എന്നീ സൂചികളില്‍ പെട്ട ഓഹരികളില്‍ നിക്ഷേപിക്കണം.
സ്മാള്‍ ക്യാപ് ഫണ്ടുകള്‍ ബി എസ് ഇ 250, നിഫ്റ്റി സ്മാള്‍ ക്യാപ് 250 സൂചികകളില്‍ പെട്ട ഓഹരികള്‍ തിരഞ്ഞെടുക്കണം. കടപ്പത്ര അധിഷ്ഠിത സ്‌കീമുകള്‍ എന്‍ എസ് ഇ, ബി എസ് ഇ, ക്രിസില്‍ സൂചികകളെ അടിസ്ഥാനപ്പെടുത്തി നിക്ഷേപിക്കണം.


Tags:    

Similar News