പൊറിഞ്ചു വെളിയത്തിന് ഈ കേരളക്കമ്പനി ഓഹരിയോട് പെരുത്തിഷ്ടം! ഒരു വര്‍ഷത്തിനിടെ നേട്ടം 200%

ജനുവരി-മാര്‍ച്ച് പാദത്തില്‍ വീണ്ടും നിക്ഷേപം ഉയര്‍ത്തി

Update:2024-04-20 16:00 IST

Image Courtesy : Porinju Veliyath/FB

പ്രമുഖ നിക്ഷേപകനും പോര്‍ട്ട്‌ഫോളിയോ മാനേജറുമായ പൊറിഞ്ചു വെളിയത്ത്‌ കേരളത്തിലെ പ്രമുഖ ആയുര്‍വേദ ഉത്പന്ന നിര്‍മാണക്കമ്പനിയായ കേരള ആയുര്‍വേദയിലെ ഓഹരി പങ്കാളിത്തം മാര്‍ച്ച് പാദത്തില്‍ വീണ്ടുമുയര്‍ത്തി. ഒരു വര്‍ഷക്കാലയളവില്‍ 200 ശതമാനത്തോളവും മൂന്നു വര്‍ഷക്കാലയളവില്‍ 440 ശതമാനത്തിലധികവും നേട്ടം നല്‍കിയ ഓഹരിയാണ് കേരള ആയുര്‍വേദ. 

കേരള ആയുര്‍വേദയുടെ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണനുസരിച്ച് പൊറിഞ്ചു വെളിയത്ത്  ജനുവരി-മാര്‍ച്ച് പാത്തില്‍  കമ്പനിയിലെ ഓഹരി പങ്കാളിത്തം 4.82 ശതമാനത്തില്‍ നിന്ന് 5.18 ശതമാനമാക്കി ഉയര്‍ത്തി. അതായത് 0.36 ശതമാനം ഓഹരികള്‍ അധികമായി സ്വന്തമാക്കി.

♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്ടെലഗ്രാം

കേരള ആയുര്‍വേദയില്‍ ജനുവരി-മാര്‍ച്ച് പാദത്തിലെ കണക്കനുസരിച്ച് പൊറിഞ്ചു വെളിയത്തിന് 6.23 ലക്ഷം ഓഹരികളാണുള്ളത്. കമ്പനിയുടെ മൊത്തം ഓഹരിയുടെ 5.18 ശതമാനം വരുമിത്. 2023 ഡിസംബര്‍ 31 വരെ 5.36 ലക്ഷം ഓഹരികളായിരുന്നു പൊറിഞ്ചു വെളിയത്ത് കൈവശം വച്ചിരുന്നത്. ജനുവരി- മാര്‍ച്ച് പാദത്തില്‍ വീണ്ടും 87 ലക്ഷം ഓഹരികള്‍ കൂടി അധികമായി വാങ്ങുകയായിരുന്നു.
അതിവേഗ മുന്നേറ്റം
2024ല്‍ ഇതുവരെ ഓഹരി വലിയ മുന്നേറ്റം കാഴ്ചവച്ചില്ലെങ്കിലും കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ മള്‍ട്ടിബാഗറായി ഉയര്‍ന്ന ഓഹരികളിലൊന്നാണിത്. ഇക്കാലയളവിനുള്ളില്‍ ഓഹരി വില 91 രൂപയില്‍ നിന്ന് 276 രൂപ വരെയാണ് ഉയര്‍ന്നത്. അഞ്ച് വര്‍ഷം മുന്‍പ് 65 രൂപയുണ്ടായിരുന്ന ഓഹരിയാണ് ഇപ്പോള്‍ 276 രൂപയിലെത്തിയിരിക്കുന്നത്. അതായത് 311 ശതമാനം ഉയര്‍ച്ച.
വെറും 325 കോടി രൂപ മാത്രം വിപണി മൂല്യമുള്ള ഓഹരി സ്‌മോള്‍ക്യാപ്‌ വിഭാഗത്തിലെ മികച്ച ഓഹരികളിലൊന്നാണ് 52 ആഴ്ചയ്ക്കിടയിലെ ഓഹരിയുടെ ഏറ്റവും ഉയര്‍ന്ന വില 329.75 രൂപയും താഴ്ന്ന വില 89 രൂപയുമാണ്.



Tags:    

Similar News