'ക്രിപ്‌റ്റോ മാര്‍ക്കറ്റ് തകരും!' പ്രവചനവുമായി ബിഗ് ബുള്‍ ജുന്‍ജുന്‍വാല
ഓഹരിവിപണിയാണോ ക്രിപ്‌റ്റോ വിപണിയാണോ കൂടുതല്‍ നേട്ടം സമ്മാനിക്കുക, രാകേഷ് ജുന്‍ജുന്‍വാലയുടെ അഭിപ്രായം കാണാം.
ക്രിപ്റ്റോ വിപണി തകരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി ഇന്ത്യയുടെ എയ്‌സ് നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല. ക്രിപ്്‌റ്റോ വിപണി താഴേക്ക് പതിക്കും, എന്നാല്‍ അത് ഇക്വിറ്റി വിപണിയെ വലിയ രീതിയില്‍ ബാധിക്കില്ലെന്നും രാകേഷ് ജുന്‍ജുന്‍വാല പറഞ്ഞു. ഇ ടി നൗവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിപ്‌റ്റോ വിപണി ഊതിപ്പെരുപ്പിച്ച ഒന്നാണ്. ചില കോയിനുകളിലെ ഇടക്കാല നേട്ടങ്ങള്‍ വലുതായി തോന്നിയേക്കാം, എന്നാല്‍ അതിന് ഇപ്പോഴും വേണ്ടത്ര നിയമസാധുതകളോ ജനങ്ങള്‍ക്കിടയില്‍ അവബോധമോ വന്നിട്ടില്ല.
എന്നാല്‍ ഓഹരി വിപണി അങ്ങനെയല്ല. നിഫ്റ്റി ഒരിക്കലും 15000 പോയിന്റിനും താഴേക്ക് പോകില്ലെന്നും ജുന്‍ജുന്‍വാല പറയുന്നു.
'ഹൈപ്പ്ഡ് വാല്യു സ്റ്റോക്കുകളുടെ മെല്‍റ്റിംഗാ'ണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ കാണാന്‍ കഴിയുന്നതെന്നും ജുന്‍ജുന്‍വാല പറഞ്ഞു. ഐടി സ്റ്റോക്കുകളുടേതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.