പ്രമുഖ നിക്ഷേപകന്‍ സച്ചിന്‍ ബന്‍സാല്‍ ഓഹരി വാങ്ങിക്കൂട്ടിയ മള്‍ട്ടിബാഗ്ഗറിന്റെ വളര്‍ച്ച 350 ശതമാനം

കഴിഞ്ഞ ഒരു വര്‍ഷം മാത്രം ഈ ഓഹരി സമ്മാനിച്ചത് 150 ശതമാനം നേട്ടം

Update:2022-10-22 16:05 IST

ഇന്ത്യയിലെ പ്രമുഖ നിക്ഷേപകനായ സച്ചിന്‍ ബന്‍സാല്‍ ഓഹരി നിക്ഷേപം വര്‍ധിപ്പിച്ച മള്‍ട്ടി ബാഗ്ഗര്‍ ഓഹരിയാണ് വെസ്റ്റ് കോസ്റ്റ് പേപ്പര്‍ മില്‍സ് ലിമിറ്റഡ് (West Coast Paper Mills Ltd). നിലവില്‍ രണ്ട് ശതമാനം ഇടിവില്‍ (As per October 21 Closing - 569 രൂപയില്‍ എന്‍എസ്ഇ യില്‍ നില്‍ക്കുന്ന ഓഹരി) കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 350 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചതായി കാണാം.

2022 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തിലെ വെസ്റ്റ് കോസ്റ്റ് പേപ്പര്‍ മില്‍സ് ലിമിറ്റഡിന്റെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണില്‍ സച്ചിന്‍ ബന്‍സാലിന്റെ പേരുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സച്ചിന്‍ ബന്‍സാല്‍ വെസ്റ്റ് കോസ്റ്റ് പേപ്പര്‍ മില്‍സിന്റെ 2.73 ശതമാനം ഓഹരികള്‍ വാങ്ങിയതായാണ് ട്രെന്‍ഡ്ലൈനില്‍ ലഭ്യമായ വിവരങ്ങള്‍ പറയുന്നത്. ഈ ഡേറ്റ അനുസരിച്ച്, 18 ലക്ഷം ഓഹരികള്‍ അഥവാ 2.73 ശതമാനം കമ്പനി ഓഹരികളാണ് വെസ്റ്റ് കോസ്റ്റ് പേപ്പര്‍ മില്‍സിന്റേതായി എയ്‌സ് നിക്ഷേപകന്റെ പേരിലുള്ളത്.

ഇന്ത്യന്‍ ഓഹരി വിപണിയിലെ മള്‍ട്ടിബാഗര്‍ ഓഹരികളിലൊന്നാണ് വെസ്റ്റ് കോസ്റ്റ് പേപ്പര്‍ ലിമിറ്റഡ്. 2022-ല്‍ മാത്രം, ഈ പേപ്പര്‍ സ്റ്റോക്ക് അതിന്റെ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് 150 ശതമാനം റിട്ടേണ്‍ നല്‍കിയതായി കാണാം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍, ഈ ഓഹരി ഓരോ ലെവലിലും ഏകദേശം 124 രൂപയില്‍ നിന്ന് 583 രൂപ ആയി ഉയര്‍ന്നതായി കാണാം. ഈ കാലഘട്ടില്‍ ഇത് അതിന്റെ നിക്ഷേപകര്‍ക്ക് 350 ശതമാനത്തിലധികം റിട്ടേണ്‍ നല്‍കിയതായി കാണാം.

(മുകളില്‍ പറഞ്ഞ സച്ചിന്‍ ബന്‍സാല്‍ ഫ്‌ളിപ്കാര്‍ട്ട് ഫെയിം സച്ചിന്‍ ബന്‍സാല്‍ അല്ല. ഇതൊരു ഓഹരിനിര്‍ദേശമല്ല, ഓഹരിവിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ കൃത്യമായ പഠനത്തോടും വിദഗ്ധ നിര്‍ദേശത്തോടും കൂടി മാത്രം തീരുമാനം എടുക്കുക)

(മുകളില്‍ പറഞ്ഞ സച്ചിന്‍ ബന്‍സാല്‍ ഫ്‌ളിപ്കാര്‍ട്ട് ഫെയിം സച്ചിന്‍ ബന്‍സാല്‍ അല്ല. )

(ഇതൊരു ഓഹരിനിര്‍ദേശമല്ല, ഓഹരിവിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ കൃത്യമായ പഠനത്തോടും വിദഗ്ധ നിര്‍ദേശത്തോടും കൂടി മാത്രം തീരുമാനം എടുക്കുക)

Tags:    

Similar News