ഐ.പി.ഒ ലിസ്റ്റിംഗ് സമയം പകുതിയായി കുറച്ചു, കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കും നേട്ടം

സെബിയുടെ പുതിയ ഉത്തരവ് പ്രകാരം ഐ.പി.ഒ അവസാനിച്ച് മൂന്ന് ദിവസത്തിനകം ഓഹരി ലിസ്റ്റ് ചെയ്യണം

Update: 2023-06-30 14:44 GMT

ഒരു കമ്പനി പ്രാഥമിക ഓഹരി വില്‍പ്പന (Initial Public Offering /IPO)  പൂര്‍ത്തിയാക്കിയ ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യണമെന്ന് സെബിയുടെ ഉത്തരവ്. നിലവില്‍ ആറു ദിവസത്തിനകം എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്താല്‍ മതിയായിരുന്നു.

സെപ്റ്റംബര്‍ ഒന്നിനോ അതിനു ശേഷമോ പബ്ലിക് ഇഷ്യു ആരംഭിക്കുന്ന കമ്പനികള്‍ക്ക് സ്വമേധയാ പുതിയ നിബന്ധന അനുസരിച്ച് ലിസ്റ്റിംഗ് നടത്താം. എന്നാല്‍ ഡിസംബര്‍ ഒന്നുമുതല്‍ പബ്ലിക്ക് ഇഷ്യു ആരംഭിക്കുന്ന കമ്പനികള്‍ നിര്‍ബന്ധമായും പുതിയ ലിസ്റ്റിംഗ് നടപടി ക്രമങ്ങള്‍ പാലിക്കണം.
ആങ്കര്‍ നിക്ഷേപകര്‍, ബാങ്കുകള്‍, ഷെയര്‍ രജിസ്ട്രാര്‍മാര്‍ തുടങ്ങിയവരുമായി വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ലിസ്റ്റിംഗ് നിബന്ധനകളില്‍ മാറ്റം വരുത്താന്‍ ബുധനാഴ്ച കൂടിയ ബോര്‍ഡ് യോഗം തീരുമാനിച്ചത്.
പുതിയ നിബന്ധന മൂലമുള്ള നേട്ടങ്ങള്‍ :
1. പബ്ലിക്ക് ഇഷ്യു നടത്തുന്ന കമ്പനികള്‍ക്ക് വേഗത്തില്‍ പണം ലഭിക്കും. നിക്ഷേപകര്‍ക്ക് വേഗത്തില്‍ ഓഹരി സര്‍ട്ടിഫിക്കറ്റ് ലഭിക്കും (മൂന്ന് ദിവസത്തിനകം).
2. ഓഹരിക്ക് അപേക്ഷിച്ച് ഓഹരികള്‍ ലഭിക്കാത്തവര്‍ക്ക് മൂന്ന് ദിവസത്തിനകം പണം തിരികെ ലഭിക്കും.
3. ഓഹരി വിപണിക്ക് പുറത്തുള്ള കച്ചവടം (kerb trading) ഒഴിവാക്കാന്‍ സാധിക്കും.

നിലവിൽ പബ്ലിക് ഇഷ്യു വിൽപ്പന ആരംഭിച്ച്‌  മൂന്നാം ദിവസം വിൽപ്പന അവസാനിക്കും. തുടർന്ന് എട്ടാം ദിവസം അലോട്ട്മെന്റ്‌, ഒൻപതാം ദിവസം എ.എസ്.ബി.എ അക്കൗണ്ടിലെ പണം റിലീസ് ചെയ്യും.   തുടർന്ന് ഓഹരികൾ നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടിൽ നിക്ഷേപിക്കും. സമയം പകുതിയായി ചുരുക്കിയത്  ഐ.പി.ഒ നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി കൂടുതൽ ഓഹരികൾ ലിസ്റ്റ് ചെയ്യപ്പെടും.

Tags:    

Similar News