അഞ്ചാം ദിവസവും ഓഹരിത്തകര്‍ച്ച; നിഫ്റ്റി 17,000ന് താഴെ

സ്‌കൂബീ ഡേ ഗാര്‍മെന്റ്സ്, റബ്ഫില ഇന്റര്‍നാഷണല്‍ അടക്കം 17 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി

Update:2023-03-15 17:15 IST

മുന്‍നിര ഓഹരികളില്‍ വില്പനസമ്മര്‍ദ്ദം തുടര്‍ക്കഥയായതോടെ തുടര്‍ച്ചയായ അഞ്ചാംദിവസവും ഇന്ത്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തിലേക്ക് വീണു. സെന്‍സെക്സ് 344.29 പോയ്ന്റ് ഇടിഞ്ഞ് 57555.90 പോയ്ന്റിലും നിഫ്റ്റി 71.10 പോയ്ന്റ് താഴ്ന്ന് 16972.20 പോയ്ന്റിലും ക്ലോസ് ചെയ്തു.


1518 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 2011 ഓഹരികളുടെ വില ഇടിഞ്ഞു. 114 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.



ഭാരതി എയര്‍ടെല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.യു.എല്‍, നെസ്‌ലെ ഇന്ത്യ തുടങ്ങിയവ ഇടിവ് നേരിട്ടു. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്സ്, ഏഷ്യന്‍ പെയ്ന്റ്സ്, ടാറ്റ സ്റ്റീല്‍, ടൈറ്റന്‍ എന്നിവ നേട്ടമുണ്ടാക്കി. മെറ്റല്‍, ഫാര്‍മ, കാപിറ്റല്‍ ഗു്ഡ്സ്, ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇടിവ് രേഖപ്പെടുത്തി.


കേരള കമ്പനികളുടെ പ്രകടനം


17 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. സ്‌കൂബീ ഡേ ഗാര്‍മെന്റ്സിന്റെ ഓഹരി വില 7.24 ശതമാനം (6.19 രൂപ) ഉയര്‍ന്ന് 91.69 രൂപയിലും റബ്ഫില ഇന്റര്‍നാഷണലിന്റെ വില 6.11 ശതമാനം (4.03 രൂപ) ഉയര്‍ന്ന് 70 രൂപയിലുമെത്തി. കെ.എസ്.ഇ (3.62 ശതമാനം), നിറ്റ ജലാറ്റിന്‍ (2.76 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (2.50 ശതമാനം), കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (2.31 ശതമാനം) തുടങ്ങിയവയും നേട്ടമുണ്ടാക്കി. ഈസ്റ്റേണ്‍ ട്രെഡ്സ്, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, എ.വി.റ്റി, എഫ്.എ.സി.ടി, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, ഹാരിസണ്‍സ് മലയാളം തുടങ്ങി 12 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.

Tags:    

Similar News