2021-22 സാമ്പത്തിക വര്‍ഷത്തില്‍ മുന്നേറി ഇന്ത്യന്‍ വിപണി, സെന്‍സെക്‌സ് ഉയര്‍ന്നത് 18.3 ശതമാനം
നിഫ്റ്റി 50 സൂചിക 2774 പോയ്ന്റ് അഥവാ 18.9 ശതമാനം നേട്ടവുമുണ്ടാക്കി
ഏറെ പ്രതിസന്ധികള്‍ക്കിടയിലും ആഗോളതലത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ മുന്നേറിയത് ഇന്ത്യന്‍ ഓഹരി വിപണി. കോവിഡ് തരംഗങ്ങള്‍ ആഞ്ഞടിച്ച, യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ ലോകം സ്തംഭിച്ചു നിന്ന കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബെഞ്ച് മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 18.3 ശതമാനമാണ് ഉയര്‍ന്നത്. വിപണിയില്‍ ചാഞ്ചാട്ടം ശക്തമായിരുന്നെങ്കിലും സെന്‍സെക്‌സ് 9059 പോയ്ന്റാണ് ഉയര്‍ന്നത്. അതേസമയം നിഫ്റ്റി 50 സൂചിക 2774 പോയ്ന്റ് അഥവാ 18.9 ശതമാനം നേട്ടവുമുണ്ടാക്കി.
ആഗോളതലത്തില്‍ മറ്റ് വിപണികള്‍ 20 ശതമാനം വരെ ഇടിഞ്ഞപ്പോഴാണ് വിപണിയില്‍ മുന്നേറി ഇന്ത്യ ശക്തി തെളിയിച്ചത്. സെന്‍സെക്‌സ് ആദ്യമായി 60,000 കടന്നതും കഴിഞ്ഞസാമ്പത്തിക വര്‍ഷമാണ്.
ആഗോളതലത്തിലെ വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍, യുഎസ് വിപണിയാണ് ഇന്ത്യക്ക് പിറകിലായുള്ളത്. യുഎസ് വിപണിയിലെ എസ് ആന്റ് പി 500 സൂചിക 16 ശതമാനമാണ് ഉയര്‍ന്നത്. യുകെയിലെ എഫ്ടിഎസ്ഇ 100 സൂചിക 13 ശതമാനം മുന്നേറിയപ്പോള്‍ ഹോങ്കോംങ് വിപണി 22 ശതമാനം തകര്‍ച്ചയിലേത്ത് വീണു. ചൈന വിപണിയും 16 ശതമാനത്തോളം ഇടിഞ്ഞു.