വ്യാപാരാന്ത്യത്തില്‍ താഴ്ചയിലേക്ക് പതിച്ച് വിപണി

എട്ട് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്

Update: 2022-04-29 11:49 GMT

നിക്ഷേപകര്‍ ഉയര്‍ന്ന തലങ്ങളില്‍ ലാഭം ബുക്ക് ചെയ്തതിനാല്‍ വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കുത്തനെ താഴ്ന്നു. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 460 പോയ്ന്റ് അഥവാ 0.8 ശതമാനം ഇടിഞ്ഞ് 57,061 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് സൂചിക 57,975 എന്ന ഉയര്‍ന്ന നിലയിലെത്തിയിരുന്നു. നിഫ്റ്റി 50 സൂചിക 142.5 പോയ്ന്റ് അഥവാ 0.83 ശതമാനം ഇടിഞ്ഞ് 17,102.5 ലാണ് ക്ലോസ് ചെയ്തത്. സൂചികകളില്‍ ആക്‌സിസ് ബാങ്കാണ് 6.5 ശതമാനം ഇടിഞ്ഞ് വലിയ നഷ്ടം നേരിട്ടത്.

കോള്‍ ഇന്ത്യ, അദാനി പോര്‍ട്‌സ്, പവര്‍ ഗ്രിഡ്, മാരുതി സുസുകി, ബജാജ് ഓട്ടോ, ഒഎന്‍ജിസി, വിപ്രോ, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്നിവ 2.5 - 4 ശതമാനം ഇടിവ് നേരിട്ടു. എച്ച്ഡിഎഫ്‌സി ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, കൊട്ടക് ബാങ്ക്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, അള്‍ട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

വിശാല വിപണികളില്‍ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം ഇടിഞ്ഞു. മേഖലാതലത്തില്‍, എല്ലാ സൂചികകളും റെഡ് സോണില്‍ അവസാനിച്ചു. നിഫ്റ്റി ഓയില്‍, ഗ്യാസ് സൂചിക 2.5 ശതമാനം ഇടിഞ്ഞു.

കേരള കമ്പനികളുടെ പ്രകടനം

ഓഹരി വിപണി ഇടിവിലേക്ക് വീണപ്പോള്‍ എട്ട് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയാണ് 1-4 ശതമാനം വരെ നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം എവിറ്റി, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കെഎസ്ഇ, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.




 



Tags:    

Similar News