കല്‍ക്കരി കച്ചവടത്തില്‍ ശക്തി തെളിയിച്ച് മുന്നോട്ട്, ഈ ഓഹരി ഉയരാന്‍ സാധ്യത

അമേരിക്കന്‍ കല്‍ക്കരി ഇറക്കുമതിയില്‍ മുന്നില്‍

Update:2023-12-11 16:11 IST

 image: @canva

വലിയ അളവില്‍ കല്‍ക്കരി ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന പ്രമുഖ സ്ഥാപനമാണ് അന്‍മോല്‍ ഇന്ത്യ. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം, അറ്റാദായം എന്നിവയില്‍ മികച്ച വളര്‍ച്ച കൈവരിച്ചു. കല്‍ക്കരി ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ ഓഹരിയില്‍ നിക്ഷേപകര്‍ക്ക് നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

1. രണ്ടു ദശാബ്ദങ്ങള്‍ക്ക് മുന്‍പ് കിഴക്കേ ഇന്ത്യയിലെ കല്‍ക്കരി (മേഘാലയ കല്‍ക്കരി) ശേഖരിച്ച് വിപണനം നടത്തിയിരുന്ന സ്ഥാപനമാണ് അന്‍മോല്‍ ഇന്ത്യ. ഇപ്പോള്‍ അമേരിക്ക, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളില്‍ നിന്ന് കല്‍ക്കരി, സൗദി പെറ്റ് കോക്ക്, യു.എസ് കോക്ക് എന്നിവ വലിയ അളവില്‍ ഇറക്കുമതി ചെയ്യുന്ന സ്ഥാപനമായി വളര്‍ന്നു. കൂടാതെ ഉരുക്ക് ഗ്രേഡ് കല്‍ക്കരി കോള്‍ ഇന്ത്യയില്‍ നിന്ന് സംഭരിക്കുന്നു.

2. ഉപഭോക്താക്കള്‍ക്ക് അന്‍മോല്‍ മൊബൈല്‍ ആപ്പ് വഴി കല്‍ക്കരി ലേലം വിളിക്കാനും, കല്‍ക്കരിയുടെ പൂര്‍ണമായ സപ്ലൈ ചെയിന്‍ സംവിധാനം ഉപയോഗപ്പെടുത്താനും സാധിക്കും. പരിഷ്‌കരിച്ച ആപ്പിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

3. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ പ്രവര്‍ത്തന വരുമാനം 63.95 ശതമാനം വര്‍ധിച്ച് 214.19 കോടി രൂപയായി. അറ്റാദായം 70.05 ശതമാനം വര്‍ധിച്ച് 3.35 കോടി രൂപയായി.

4. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ കല്‍ക്കരി വിപണിയില്‍ മുന്നില്‍ എത്താന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇതിനായി പ്രവര്‍ത്തനം ഗുജറാത്തിലേക്ക് വ്യാപിപ്പിച്ചു. ഉപഭോക്താക്കള്‍ കൂടുതലായി ഉള്ളത് ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലാണ്.

5.2023-24ല്‍ പലിശ ചെലവുകള്‍ 127 ശതമാനം വര്‍ധിച്ചു. പ്രവര്‍ത്തന മൂലധനത്തിനായി കൂടുതല്‍ വായ്പയെടുത്തത് കൊണ്ടാണിത്.

6. വൈദ്യുത ഉപഭോഗം വര്‍ധിക്കുന്നതിനാല്‍ കല്‍ക്കരിയുടെ ഉപയോഗം എല്ലാ വര്‍ഷവും സ്ഥിരമായി 8-10 ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

7. 2023-24ല്‍ വരുമാനം 1,551 കോടി രൂപ, 2025-26ല്‍ 2,051 കോടി രൂപ എന്നിങ്ങനെയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള ഉപഭോക്താക്കളുമായി 10-15 വര്‍ഷത്തെ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കൂടുതല്‍ വിപണികളിലേക്ക് കടക്കുന്നത് കമ്പനിയെ ശക്തിപ്പെടുത്താന്‍ സഹായിക്കും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 87 രൂപ

നിലവില്‍ - 63.83 രൂപ.

Stock Recommendation by Profit Mart.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)


Tags:    

Similar News