ഓഹരി വിപണി പേടിപ്പിക്കുന്നുണ്ടോ? ആശങ്കയില്ലാതെ നിക്ഷേപിക്കാന്‍ ഇതാ ഒരു ആപ്പ്

ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ കണ്ട് പേടിച്ച് നിക്ഷേപിക്കാതിരിക്കുകയാണോ?

Update: 2022-05-16 10:49 GMT

നിക്ഷേപത്തിനായി ഇതുവരെ ആശ്രയിച്ചിരുന്ന മാര്‍ഗങ്ങളില്‍ വേണ്ടത്ര റിട്ടേണ്‍ കിട്ടുന്നില്ല. ഓഹരി വിപണിയില്‍ നിക്ഷേപിക്കണമെന്നുണ്ട്; പക്ഷേ അവിടെയുള്ള ചാഞ്ചാട്ടം കാണുമ്പോള്‍ പേടി തോന്നുന്നു. വിദഗ്ധരുടെ സേവനം തേടി നിക്ഷേപിക്കാന്‍ കൈയില്‍ ഏറെ പണവുമില്ല. ഇതുപോലുള്ള ആശങ്കകള്‍ നിങ്ങള്‍ക്കുമുണ്ടോ? സാമ്പത്തിക ലക്ഷ്യവും പ്രതിമാസം നിക്ഷേപിക്കാനുള്ള തുകയും നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ പ്രത്യേക നിക്ഷേപബാസ്‌ക്കറ്റുകളിലൂടെ സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുകയാണ് ഫാബിറ്റ്‌സ്.

''നല്ല സാമ്പത്തികശേഷിയുള്ളവര്‍ക്കാണ് പൊതുവേ ഇതുപോലുള്ള വിദഗ്ധ സേവനങ്ങള്‍ തേടാന്‍ സാധിക്കുക. ഞങ്ങള്‍ ഇതിനെ കൂടുതല്‍ 'ജനകീയമാക്കുക'യാണ്,'' ഫാബിറ്റ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ധര്‍മരാജ് എച്ച് പറയുന്നു.

നിത്യേനയോ ആഴ്ചയിലോ നടക്കുന്ന വിപണി ചാഞ്ചാട്ടങ്ങളില്‍ ആശങ്കപ്പെടാതെ, ഓഹരി വിപണിയുടെ ഗതിവിഗതികള്‍ സൂചിപ്പിക്കുന്ന ചാര്‍ട്ടുകള്‍ വിശകലനം ചെയ്യാതെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നിക്ഷേപം നടത്താനുള്ള സംവിധാനമാണ് ഫാബിറ്റ്‌സ് ഒരുക്കിയിരിക്കുന്നതെന്ന് സാരഥികള്‍ പറയുന്നു.

നിക്ഷേപകന് എന്ത് മെച്ചം?
എന്‍ എസ് ഇ, സിഡിഎസ്എല്‍ അംഗത്വമുള്ള ഗ്രൂപ്പാണ് ഫാബിറ്റ്‌സ്. വെല്‍ത്ത് മാനേജേഴ്‌സ് യുണൈറ്റഡ് ഇന്ത്യയാണ് മൊബീല്‍ അപ്പിന്റെ പിന്നണിയിലുള്ളവര്‍. ഇക്വിറ്റിയിലും ഐ പി ഒയിലുമെല്ലാം ഫാബിറ്റ്‌സ് ആപ്പ് വഴി നിക്ഷേപം നടത്താം. ''നിക്ഷേപകര്‍ അവരുടെ സാമ്പത്തിക ലക്ഷ്യം, നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന തുക, നിക്ഷേപ കാലാവധി എന്നിവ തെരഞ്ഞെടുത്താല്‍ അവരുടെ ആവശ്യത്തിന് അനുയോജ്യമായ നിക്ഷേപ ബാസ്‌കറ്റ് നിര്‍ദേശിക്കും. ഇതിനായി കുറഞ്ഞ ഫീസാണ് ഈടാക്കുന്നത്,'' ധര്‍മ്മരാജ് വിശദീകരിക്കുന്നു.

വിവിധ വരുമാന ശ്രേണിയിലുള്ളവരുടെ ഇന്‍വെസ്റ്റ്‌മെന്റ് പോര്‍ട്ട്‌ഫോളിയോ ദശാബ്ദങ്ങളായി മാനേജ് ചെയ്തതില്‍ നിന്ന് ലഭിച്ച അനുഭവ പരിചയത്തില്‍ നിന്നാണ് ഫാബിറ്റ്‌സ് ആപ്പിലേക്ക് എത്തിയതെന്ന് ധര്‍മ്മരാജ് പറയുന്നു. ''ലക്ഷങ്ങളോ കോടികളോ ഇല്ലാതെ തന്നെ സാധാരണക്കാര്‍ക്കും സമാധാനത്തോടെ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താനുള്ള സാഹചര്യങ്ങളാണ് ഞങ്ങള്‍ ഒരുക്കുന്നത്,'' ധര്‍മ്മരാജ് പറയുന്നു.

വെല്‍ത്ത് മാനേജ്‌മെന്റ് രംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ടീം, മികവുറ്റ ടെക്‌നോളജി പ്ലാറ്റ്‌ഫോം, സെബി ഉള്‍പ്പടെയുള്ള റെഗുലേറ്റര്‍മാരുടെ അംഗീകാരം എന്നിവയാണ് ഫാബിറ്റ്‌സിന്റെ കരുത്തെന്നും ധര്‍മരാജ് വിശദീകരിക്കുന്നു.



Tags:    

Similar News