ആടിയുലഞ്ഞ് ഓഹരി സൂചികകള്‍: നേട്ടത്തോടെ ക്ലോസിംഗ്

നിറ്റ ജലാറ്റിന്‍, എഫ്എസിറ്റി തുടങ്ങി ഇരുപതോളം കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Update: 2023-03-22 11:38 GMT

ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമായെങ്കിലും നേട്ടത്തോടെ ഓഹരി സൂചികകള്‍. സെന്‍സെക്സ് 139.91 പോയ്ന്റ് ഉയര്‍ന്ന് 58214.59 പോയ്ന്റിലും നിഫ്റ്റി 44.40 പോയ്ന്റ് ഉയര്‍ന്ന് 17151.90 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.

1993 ഓഹരികളുടെ വില ഇന്ന് ഇയര്‍ന്നപ്പോള്‍ 1421 ഓഹരികളുടെ വില ഇടിഞ്ഞു. 128 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.




 എച്ച് ഡി എഫ് സി ലൈഫ് ഇന്‍ഷുറന്‍സ്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, സണ്‍ ഫാര്‍മ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ് തുടങ്ങിയവ നേട്ടമുണ്ടാക്കി. 

ഫാര്‍മ, സൂചിക 1 ശതമാനവും പി എസ് യു ബാങ്ക് സൂചിക 0.8 ശതമാനവും നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ സ്മോള്‍കാപ് സൂചിക 0.5 ശതമാനം ഉയര്‍ന്നു.




ബിപിസിഎല്‍, കോള്‍ ഇന്ത്യ, എന്‍ടിപിസി, അദാനി പോര്‍ട്ട്സ്, ആക്സിസ് ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.




 

കേരള കമ്പനികളുടെ പ്രകടനം

20 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. നിറ്റ ജലാറ്റിന്‍ (6.44 ശതമാനം), എഫ്എസിടി (4.99 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്സ് (4.83 ശതമാനം), ഇന്‍ഡിട്രേഡ് (4.81 ശതമാനം), കേരള ആയുര്‍വേദ (2.88 ശതമാനം), ഹാരിസണ്‍സ് മലയാളം (2.86 ശതമാനം), കിറ്റെക്സ് (2.74 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.49 ശതമാനം) തുടങ്ങിയവ ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികളാണ്.




 


Tags:    

Similar News