കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരിവില ഉയര്‍ന്നത് ഏഴര ശതമാനം, വിപണിയില്‍ കുതിപ്പ് തുടരുന്നു; 24,400 കടന്നു നിഫ്റ്റി
പൊതുമേഖലാ സ്ഥാപനമായ ഹഡ്കോ ആറു ശതമാനം കുതിച്ചു
വിപണി ആവേശത്തേരില്‍ മുന്നേറുകയാണ്. സൂചികകള്‍ റെക്കോര്‍ഡ് ഉയരത്തിലാണ്. നിഫ്റ്റി 24,400.95 ലേക്കു കയറിയിട്ടു തിരിച്ചിറങ്ങി. സെന്‍സെക്‌സ് 80,375 വരെ കയറിയിട്ടു താഴ്ന്നു.
ഐടി, റിയല്‍റ്റി, മെറ്റല്‍, ഓട്ടോ ഓഹരികള്‍ രാവിലെ നല്ല നേട്ടമുണ്ടാക്കി. ബാങ്ക്, ധനകാര്യ കമ്പനി ഓഹരികള്‍ ചാഞ്ചാടി.
ഇന്നലെ വലിയ കുതിപ്പ് നടത്തിയ എച്ച്ഡിഎഫ്‌സി ബാങ്ക് ഇന്നു രാവിലെ ഒന്നര ശതമാനം ഇടിഞ്ഞു.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഇന്നു രാവിലെ ഏഴരയും മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് അഞ്ചും ശതമാനം ഉയര്‍ന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ നന്നായി ഉയര്‍ന്ന വാെക്കാര്‍ട്ട് ഇന്നു പത്തു ശതമാനം കയറി.
പൊതുമേഖലാ സ്ഥാപനമായ ഹഡ്കോ ആറു ശതമാനം കുതിച്ചു 320.30 രൂപ എന്ന റെക്കോര്‍ഡില്‍ എത്തി.
കായാ ലിമിറ്റഡിന്റെ ഉല്‍പന്നങ്ങളുടെ വില്‍പന മാരികോ ഏറ്റെടുത്തു. ചര്‍മ-കേശ സംരക്ഷണ ഉല്‍പന്നങ്ങളാണ് കായാ ലിമിറ്റഡ് ഉണ്ടാക്കുന്നത്. കായാ ഓഹരി 10 ശതമാനം ഉയര്‍ന്നു.
ഐടിഡി സിമന്റേഷന്‍ കമ്പനിയിലെ ഓഹരി വിറ്റൊഴിയാന്‍ പ്രൊമോട്ടര്‍ ഗ്രൂപ്പായ ഇറ്റാലിയന്‍ തായ് ഡവലപ്‌മെന്റ് തീരുമാനിച്ചതായ റിപ്പോര്‍ട്ട് ഓഹരിയെ ഒന്‍പതു ശതമാനം താഴ്ത്തി.
രൂപ ഇന്നും ദുര്‍ബലമായി തുടങ്ങി. ഡോളര്‍ ഒരു പൈസ കയറി 83.54 രൂപയില്‍ വ്യാപാരം തുടങ്ങി.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2360 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 520 രൂപ കയറി